(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തളരാതെ നമ്മൾ
കണ്ണിൽ കാണാത്ത നിന്നെയും ഞങ്ങൾ
പേടിച്ചിരുന്നൊരു നേരമായി
കൈയിലെ കാശിനും തോക്കിനും ഇന്ന്
തോറ്റു കൊടുക്കേണ്ട നേരമായി
കയ്യിൽ തൊടാതെയും
കൂട്ടു കൂടാതെയും
അകലത്തിൽ മിണ്ടി ഇരിക്കുക മാത്രമായി
എല്ലാം വിട്ടിട്ടു വീട്ടിൽ ഒളിച്ചിട്ട്
നേടിയെടുക്കേണ്ട നേട്ടമിതായി
റോഡിലോ ആളില്ല നാട്ടിലോ
വണ്ടികളുടെ ശബ്ദമില്ല
ഭൂമിയിലെ മാലാഖമാർ
ഒന്നിച്ചു വന്നിട്ട്
ഞങ്ങളെ നമ്മളെ കാക്കുകയായി
കൈകൾ നന്നായി പതപ്പിച്ചു കഴുകിയിട്ടു
വ്യക്തി ശുചിത്വം എന്നേക്കുമായി
നമ്മൾ നേടിയെടുക്കുക തന്നെ ചെയ്യും
നിന്നിൽ നിന്നൊരു ആനന്ദ മുക്തി നേടും