ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അങ്ങെവിടെയോ പിറന്നൊരാ കൊറോണ .... എത്രയോ ജീവിതം കവർന്നെടുത്തു കടൽ കടന്നെത്തി ഈ കൊച്ചുകേരളത്തിലും പകരാൻ തുടങ്ങി അങ്ങിങ്ങായി............. എന്തെന്നറിയീല എങ്ങനെയെന്നറിയീല ... നെഞ്ചിടിപ്പേറി കേരളീയർ .. പതറാതെ തളരാതെ ചെറുതത്തീ ടാനായി .. നെട്ടോട്ടമോടുന്നു ഭരണവും ജനങ്ങളും........ മുഖാവരണം സംസ്കാരമാക്കൂ .... ശുചിയാക്കിടൂ കൈകൾ ഇടക്കിടക്ക് ....... വീട്ടിലിരിക്കൂ നിങ്ങളൽപ ദിനങ്ങളിൽ ........ ഈ നാടിന്നുയർത്തെഴുന്നേല്പിനായ്.............. കൈ കോർക്കാതെ മനം കോർത്തിടാം ...... ഈ ലോക വിപത്തിനെ തുരത്തിടാൻ ....... . പ്രാർത്ഥന പതിവാക്കിടാം ............... ........ സങ്കടം മറന്നിടാം...... ഓർത്തിടാം ഈ വാചകം മനസ്സുകളിൽ..... ഒരല്പം കുളിരേകുമെങ്കിൽ ..... " ഈ സമയവും കടന്നു പോകും.....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത