ഉളിയിൽ സൗത്ത് എൽ.പി.എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്

കാത്തിരിപ്പ്
: കൂട്ടുകാരേ ഞാൻ ധ്യാന ശ്രീധരൻ.ഉളിയിൽ സൗത്ത് എൽ പി സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു .എല്ലാത്തിനും വേണ്ടിയുള്ള കാത്തിരിപ്പായി ഞാനീ കഥയെ കാണട്ടെ .

പ്രിയപ്പെട്ട കുട്ടുകാരെ പഠിത്തവും കളിയും ചിരിയും അടികൂടലും ഒക്കെയായി ഒരു വർഷം എത്ര വേഗമാണ് കടന്നുപോയത് .അന്ന് ടീച്ചർ പരീക്ഷ ടൈംടേബിള് തന്നപ്പോൾ മാത്രമാണ് പരീക്ഷ എത്താറായി ഇനി സ്കൂൾ അടക്കും എന്ന വിചാരം എനിക്കുണ്ടായത് .എല്ലാവർക്കും സന്തോഷമാണോ എനിക്കറിയില്ല.എനിക്ക് വളരെ സങ്കടമായി .കാരണം എന്റെ ടീച്ചർമാരെയും കൂട്ടുകാരെയും ഇനി എത്ര നാൾ കഴിയണം കാണാൻ എന്നോർത്തിട്ട്.അത് മാത്രമല്ല ഞങ്ങളുടെ സ്കൂളിലെ വാർഷികവും എത്തിക്കഴിഞ്ഞു .ഡാൻസും പാട്ടും ഒക്കെയായി തകർക്കണം എന്നുകരുതി .ഡാൻസിന് രണ്ട് ദിവസം മുൻപ് ടീച്ചർ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തന്നു .വൈകുന്നേരം സ്കൂൾ വിട്ട് സന്തോഷത്തോടെ അമ്മയുടെ അടുത്തേക്ക് ഓടി .

എന്നെ കണ്ട പാടെ അമ്മ പറഞ്ഞു എത്ര കാലം ആണെന്നറിയില്ല നാളെ മുതൽ സ്കൂളിൽ ഇല്ല പരീക്ഷ ഇല്ല എന്ന്  വാർത്തയിൽ പറഞ്ഞെന്നും .ചൈനയിൽ വന്ന കൊറോണ എന്ന അസുഖം നമ്മുടെ നാട്ടിലും വന്നത്രെ.എനിക്ക് സങ്കടം സഹിച്ചില്ല എനിക്ക് ഡാൻസ് കളിക്കണം വാർഷികത്തിന് സമ്മാനം വാങ്ങണം എന്നൊക്കെ പറഞ്ഞു ഞാൻ കുറെ കരഞ്ഞു .അന്ന് ഞാൻ വേഗം ഉറങ്ങിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് ഈ അസുഖത്തിന്റെ ഗൗരവം മനസ്സിലാകാൻ തുടങ്ങി.അച്ഛനും അമ്മയും മാറി മാറി ഇതേക്കുറിച്ചു പറയുന്നുണ്ടെങ്കിലും കോറോണാന്നു  പറയുന്നത് അത്രവലിയ അസുഖമൊന്നുമല്ല എന്നുള്ള എന്റെ ധാരണയും കുറേശെ മാറാൻ തുടങ്ങി.
 ഈ മഹാമാരി യെ ചെറുക്കാൻ നമ്മൾ ശുചിത്വം പാലിക്കണമെന്നും .ഒരു മീറ്റർ അകലം പാലിക്കണമെന്നും ,മാസ്ക് ധരിക്കണം എന്നും മനസ്സിലായി .പുതിയ പുതിയ വാക്കുകൾ ഞാൻ കേട്ടു,ലോക്കഡോൺ, കർഫ്യൂ ഇതിനെക്കുറിച്ചൊക്കെ അച്ഛനും അമ്മയും പറഞ്ഞുതന്നു .ഇതെല്ലാം എനിക്ക് പുതിയ അറിവുകളായിരുന്നു .വാഹനങ്ങൾ ഒന്നും ഓടാതായതോടെയും കടകളൊന്നും തുറക്കാതായതോടെയും എന്റെ അച്ഛനും ഇപ്പോഴും വീട്ടിൽ തന്നെ ഇരിപ്പായി .

ഈ മഹാമാരി നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട് .എന്റെ വീടും പരിസരവും ഞാനും അച്ഛനും അമ്മയും കൂടി വൃത്തിയാക്കി .ചപ്പുചവറുകൾ കത്തിച്ചും പ്ലാസ്റ്റിക്കുകൾ കത്തിക്കാതെ കവറിൽ ഹരിതസേനക്ക് കൊടുക്കാൻ എടുത്തുവച്ചു.വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്തു .മാത്രമല്ല വാഹനങ്ങൾ ഓടാതായപ്പോൾ വായുമലിനീകരണവും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറഞ്ഞപ്പോൾ അന്തരീക്ഷമലിനീകരണവും കുറഞ്ഞെന്നും അമ്മ പറഞ്ഞറിഞ്ഞു .മീനും ഇറച്ചിയേക്കാൾ പച്ചക്കറിക്ക് രുചി ഉണ്ടെന്നും തിരിച്ചറിഞ്ഞ കാലം കൂടിയായി ഇത്.അച്ഛന്റെയും അമ്മയുടെയും കൂടെ പച്ചക്കറി നടാനും വെള്ളം നനക്കാനും സഹായിച്ചു .എന്ത് രസമുള്ള കാഴ്ചകൾ .

പിന്നെ രസകരമായ ഒരു  കവിത കഥയായി അമ്മ പറഞ്ഞുതന്നു.

നേരം വെളുത്തു ന്ന് അറിയാൻ നമ്മൾ പൂവൻ കോഴിയെ കൂട്ടിലാക്കി.വീടിന് കാവലായി പട്ടിയെയും ചങ്ങളാക്കിട്ടു.കൊഞ്ചിക്കളിക്കാനും ഭാവി പറയാനും തത്തമ്മയെ നമ്മൾ കൂട്ടിലാക്കി.പാട്ടൊന്നു പാടി പഠിക്കുവാൻ കുയിലിനെ ഒരുപാടുകാലം തടവിലാക്കി .കാട്ടിൽ മെതിക്കുന്ന കൊമ്പനെ വാരിക്കുഴിയിൽ വീഴ്ത്തി മെരുക്കി പൂരപ്പറമ്പുകൾക്കാവേശമായി.വർണ്ണക്കിളികളെ കൂട്ടിലടച്ചു രസിച്ചു നമ്മൾ വീടിനു അലങ്കാരമാക്കുവാൻ വർണ്ണമീനുകളെയും നമ്മൾ കൂട്ടിലാക്കി.ഇപ്പോൾ സ്വതത്രമില്ലാത്ത നമ്മളും അറിയുന്നു സ്വാതന്ത്രത്തിന്റെ വില .നമ്മൾ ഈ ഭൂമിയിൽ എത്ര നിസാര ജീവികളാണെന്ന് മനസ്സിലായപ്പോൾ ഞാനെന്റെ തത്തയെ പറത്തിവിട്ടു. പലഹാരപ്പൊതില്ലാതെയും ചെറിയ ഒരു പനിക്ക് ആശുപത്രിയിൽ പോകാതെയും വീട്ടിൽ തന്നെ നമുക്കുവേണ്ടത് കൃഷി ചെയ്‌തും എന്ന് വേണ്ട എല്ലാം നമ്മൾ ശീലിച്ചു . ഇനി എന്ന് എനിക്കെന്റെ കൂട്ടുകാരെയും ടീച്ചർമാരെയും കാണാനാകും എന്ന എന്റെ കാത്തിരിപ്പ് മാത്രം ബാക്കി ....

ധ്യാന ശ്രീധരൻ
2 ബി ഉളിയിൽ സൗത്ത് എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ