ഒത്തിരിയൊത്തിരി മോഹത്തോടെ വേനലവധിയെ കാത്തിരുന്നു പൂമ്പാറ്റയെപ്പോലെ പാറീടുവാൻ കൂട്ടരോടൊന്നിച്ച് കളിച്ചീടുവാൻ ഉത്സവാഘോഷത്തിൽ പങ്കു ചേരാൻ സ്വപ്നങ്ങളങ്ങനെയേറെയുണ്ട് അപ്പോഴവനിങ്ങു വന്നു ചേർന്നു കൊറോണയെന്നൊരു ഭീകരനായ് മാനവരാശിയെ തുടച്ചുനീക്കാൻ കെല്പുണ്ടവനെന്നറിഞ്ഞീടേണം ഒത്തിരി ജീവനവനെടുത്തു മാളോരെ കഷ്ടത്തിലാക്കിയല്ലോ കൊറോണ വീരനെയില്ലാതാക്കാൻ ജാഗ്രത നമ്മൾ പുലർത്തീടേണം സർക്കാരുമാതുരസേവകരും ചൊന്നീടും വാക്കുകൾ കേട്ടിടേണം നമ്മുടെ നാടിനെ കാത്തിടുവാൻ നമ്മളുണർന്ന് പ്രവർത്തിക്കേണം
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത