സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ കലിപ്പു തീരാതെ......

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കലിപ്പു തീരാതെ...

സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്ന ലോകരാഷ്ട്രങ്ങളുടെ ഇടയിൽ പെട്ടെന്നാണ് ചൈനയിലെ വുഹാൻ എന്ന നഗരം ഇടം പിടിച്ചത്. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന മഹാവിപത്തായ കൊറോണയുടെ പ്രഭവ കേന്ദ്രം വുഹാൻ ആണ്. കൊറോണ, കോവിഡ്-19, ക്വാറന്റൈൻ, ബ്രേക്ക് ദ ചെയ്ൻ, ലോക്-ഡൗൺ എന്നീ പദങ്ങൾ ഇന്ന് ആബാല വൃന്ദം ജനങ്ങൾക്കും പരിചിതമാണ്. കേവലം സോപ്പ് ഉപയോഗിച്ച് കഴുകിയാൽ നശിച്ചു പോകുന്ന അതിസൂക്ഷ്മ വൈറസിനു മുമ്പിൽ നമുക്ക് അടിയറവ് പറയേണ്ടി വന്നു. എന്താണിതിനു കാരണം? ജീവിത ശൈലിയും സാഹചര്യങ്ങളും തന്നെ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ ഭരണകൂടവും പൊലീസും ആരോഗ്യ പ്രവർത്തകരും കയ്യ്-മെയ്യ് മറന്ന് ഈ വൈറസിനെ നേരിടാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്.

നമ്മുടെ രാജ്യം സമ്പൂർണ ലോക് ഡൗണിലാണ്. സ്കൂളുകൾ, വ്യവസായ സ്ഥാപനങ്ങൾ‍ എന്തിനേറെ, ആരാധനാലയങ്ങൾ പോലും അടച്ചിട്ടിരിക്കുകയാണ്. ഭരണാധികാരികൾ നിഷ്കർഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നമ്മുടെ നാടിനെ കൊറോണ വൈറസിന്റെ കരാളഹസ്തങ്ങളിൽ നിന്ന് വിമുക്തമാക്കാം. മാസ്ക് ധരിച്ച് പുറത്തിറങ്ങുക, സാനിറ്റൈസർ ഉപയോഗിക്കുക, പൊതുസ്ഥലങ്ങളിൽ ഒരുമീറ്റർ ആകലം പാലിക്കുക, അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുക എന്നിവയാണ് പ്രധാനമായും നാം പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ. ലോക്-ഡൗൺ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഈ ദിനങ്ങൾ നമുക്ക് പ്രയോജനപ്രദമായി ഉപയോഗിക്കാം. കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാൻ കിട്ടുന്ന ഏറ്റവും വിലപ്പെട്ട കാലമാണിത്. കുടുംബബന്ധങ്ങൾ ദൃഢമാക്കാം. പരസ്പരം സബകരിച്ചും മനസ്സിലാക്കിയും പ്രവർത്തിക്കാം. കുട്ടികൾ മാതാ-പിതാക്കളോടൊപ്പം അവശ്യ ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും കൃഷി ചെയ്യുന്നതിൽ ഉത്സുകരായിരിക്കണം. അധ്വാനശീലവും അനുസരണയും വളർത്തിയെടുക്കാൻ പറ്റിയ അവസരമാണിത്. വ്യക്തിശുചിത്വവും പരിസരശുചിത്വവുമാണ് കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മാർഗങ്ങൾ.

നമ്മുടെ ആരോഗ്യപ്രവർത്തകരോടും ഭരണാധികാരികളോടിമൊപ്പം വൈറസിനെ തടയുന്നതിനുള്ള യത്നത്തിൻ പങ്കുചേരാം. വൈറസിനെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യമില്ലാത്തവരെയും ബോധവൽക്കരിക്കാം. അങ്ങനെ നമ്മുടെ രാജ്യവും ലോകവും സുരക്ഷിതമാക്കാം. അതിജീവനത്തിന്റെ പുത്തൻ പുലരികളിലേക്ക് ഇറങ്ങിച്ചെല്ലാം.

ആൻ ബിനു
6 ബി സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം