(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
രാവിലെ ചായ കഴിഞ്ഞ്
ടി.വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി.
ചൂടു ചായ കൊടുക്കുമെന്നും
ഉച്ചയൂണ് കഴിഞ്ഞ്
രണ്ടു പേരും ഒന്നു മയങ്ങുമെന്നും
പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിൻ തണലിൽ
ഉമ്മറത്തെ കസേരയോട്
കുശലം പറയാൻ വരുമെന്നും
അഞ്ചു മണിയുടെ വെയിൽ
ഊണു മേശപ്പുറത്ത് വിരിയിടുമെന്നും
ഇന്നലെ വന്ന കൊറോണയാണ് കാട്ടി തന്നത്