ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/പണത്തിന്റെ മൂല്യം

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kodinhi123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പണത്തിന്റെ മൂല്യം      <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പണത്തിന്റെ മൂല്യം     


ഒരു ഗ്രാമത്തിൽ ഒരു കർഷകനും ഭാര്യയും ജീവിച്ചിരുന്നു. രണ്ടു പേരും അദ്ധ്വാനശീലരായിരുന്നു. അവർ ആവശ്യത്തിനുള്ള പണം സമ്പാദിച്ചുപോന്ന‍ു.പക്ഷെ കുട്ടികളില്ലായിരുന്നതിനാൽ അവർ വളരേ ദുഖിതരായിരുന്നു.നീണ്ട കാത്തിരിപ്പിനു ശേഷം ഈശ്വരാനുഗ്രഹം കൊണ്ട് അവർക്കൊരു പുത്രനുണ്ടായി.വളരേ ലാളിച്ച് അവർ മകനെവളർത്തി.അവന്റെ ഏതാഗ്രഹവും അവർ സാധിച്ച് കൊടുത്തു. എന്തു ചോദിച്ചാലും വാങ്ങിച്ചു കൊടുക്കും.വർഷങ്ങൾ കഴിഞ്ഞപ്പോൾ അവൻ മുടിയനായ ഒരു പുത്രനായി. എന്തൊക്കെ ചെയ്തിട്ടും അവന്റെ സ്വഭാവത്തിനു മാറ്റം വരുത്താൻ ആ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല.അവൻ പണം ധൂർത്തടിച്ചു ജീവിച്ചു.ഒര‍ു ദിവസം മകനെ അട‍ുത്ത് വിളിച്ച് ആ പിതാവ് പറഞ്ഞ‍ു.നീ ഈ കാലമത്രയ‍ും പണം പാഴാക്ക‍ുകയായിര‍ുന്ന‍ു.എന്തായാല‍ും ഈ സ്വത്ത് ഒന്ന‍ും നിനക്ക് തരാൻ ഞങ്ങൾ ആഗ്രഹിക്ക‍ുന്നില്ല.നിനക്ക് ഇവിടെ നിന്ന‍ും പോകാം,ഞങ്ങൾ സമ്പാദിച്ച പണം നയാപൈസ എ‍ട‍ുക്കാതെ.അവൻ ആദ്യം ദേഷ്യം പിടിച്ച‍ു,ഒാരോ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിര‍ുന്ന‍ു.അപ്പോഴാണ് അത‍ുവഴി ഒര‍ു ഭിക്ഷക്കാരന‍ും അവര‍ുടെ മകന‍‍ും വന്നത്.അവർ ഇവിടെ നടന്ന സംഭവങ്ങളെല്ലാം കാണ‍ുന്നുണ്ടായിര‍ുന്നു.അവർ അവര‍ുടെ കഷ്ടപ്പാട‍ും ഭക്ഷണം പോല‍ും കിട്ടാത്ത അവസ്ഥയ‍ും അവന് പറഞ്ഞുകൊട‍ുത്തപ്പോ അവൻ അവന്റെ അച്ഛനോട‍ും അമ്മയോടും അവന്റെ തെറ്റിന് ക്ഷമ ചോദിച്ച‍ു.

ആദിയ നഫ്‍ല
6 B ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താന‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം