പൊറോറ യു പി എസ്‍‍/അക്ഷരവൃക്ഷം/മോഹം

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മോഹം

പാറി പറക്ക‍ുന്ന പൂമ്പാറ്റയാക‍ുവാൻ
ഏറെ കൊതിയ‍ുണ്ടെനിക്ക്.
വർണ്ണച്ചിറക‍ുകൾ വീശി പറക്ക‍ുവാൻ
 ഇന്നെന്റെയ‍ുള്ളിൽ മോഹമായി.
പ‍ൂവ‍ുകളിൽ നിന്ന് തേൻ ന‍ുകർന്നീട‍ുന്ന
കൊച്ച‍ു പൂമ്പാറ്റയാക‍ുവാൻ മോഹമായി .

ക‍ൂട്ടര‍ുമൊത്ത് പൂക്കളിൽ നിന്നും പൂക്കളിലേക്ക്
പാറി നടക്ക‍ുന്ന പ‍ൂമ്പാറ്റയ്ക്കെന്തൊരു ചന്തം.
മണ്ണിലും വിണ്ണിലും പാറിനടക്കുന്ന പൂമ്പാറ്റേ
ആരു നിനക്കേകി മഴവില്ലിൻ ചാരുത...
ആരും കൊതിക്കുന്ന വർണഭംഗി...
ഇനി വരും ജന്മത്തിലെങ്കിലും ഞാനൊരു
കൊച്ചു പൂമ്പാറ്റയായ് ജനിച്ചിരുന്നെങ്കിൽ.

ആദി ദേവ്.കെ.സി
5 പൊറോറ യു .പി .സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത