അല്ലയോ മർത്യാ .... നിൻ ജീവനെ ഒാർക്ക നിന്നെ ഉരുവാക്കിയ ഉലകത്തെ ഒാർക്ക നിൻ ജീവിതം ഉലകത്തിൽ എന്നത് ഓർക്ക നിൻ അമ്മയായ ധരിത്രിയെ കാക്കാൻ എന്തെ നിനക്കു സാധിക്കുന്നില്ല നിന്നാലലകൃതമാകുന്നു അമ്മ മാലിന്യം ആകെ നിറഞ്ഞു നിന്നമ്മ അഴുക്കുചാലായി മാറിടുന്നില്ലോ. നിന്നാൽ ഭവിക്കുന്നു പ്രകൃതിക്ഷോഭങ്ങൾ നിന്നാൽ ഭവിക്കുന്നു രോഗങ്ങളെല്ലാം നിന്നാൽ ഭവിക്കുന്നു സകലദുരന്തവും നിന്നാൽ ഭവിക്കുന്നു ധരിത്രിയുടെ നാശം അല്ലയോ മർത്യാ,... നിൻ ജീവനെ ഒാർക്ക നിൻ ജീവനെ കാക്കുക നിൻ അമ്മയെ ഒാർക്ക നിൻ ധരിത്രിയെ കാക്കുക
സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത