(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
കാവും കുളങ്ങളും കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും
ഭൂതകാലത്തിൻ്റെ സാക്ഷ്യം
അമ്മയാം വിശ്വപ്രകൃതിയി നമ്മൾക്കു
തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ
നന്മ മനസ്സില്ലാത്തോർ
മത്തിനെപ്പോലും കരിക്കട്ടയായ് കണ്ട
ബുദ്ധിയില്ലാത്തവർ നമ്മൾ
മുക്ത സൗന്ദര്യത്തെ വൈരൂപ്യമാക്കുവാ_
നൊത്തൊരുമിച്ചവർ നമ്മൾ
കാരിരുമ്പിൻ്റെ ഹൃദയങ്ങളെത്രയോ
കാവുകൾ വെട്ടിത്തെളിച്ചു
കാതര ചിത്തമാന്നെത്രയോ പക്ഷികൾ
കാണാമറയത്തൊളിച്ചു
വള്ളികൾ ചുറ്റിപ്പിനഞ്ഞു പടർന്നൊരാ
വന്മര ചില്ലകൾ തോറും
എത്തുനിന്നൊരു ഗതകാല സൗരഭ്യ_
പൂരിത വർണ്ണ പുഷ്പങ്ങൾ
ഇത്തിരി ദുർലഭം മാമരച്ചില്ലക-
ളൊന്നാകെ നാം വെട്ടിവീഴ്ത്തി
എത്ര കുളങ്ങളെ മണ്ണിട്ടു മൂടി നാ_
മിത്തിരി ഭൂമിക്കു വേണ്ടി
എത്രയായാലും മതിവരാത്തൊ-
രത്ത്യാഗ്രഹികളെ പോലെ
വിസ്തൃത നീല ജലാശയങ്ങൾ ജൈവ-
വിസ്മയം കാണിച്ച നാട്ടിൽ
ഇന്നില്ലിവിടെ ജലാശയം മാലിന്യ -
ക്കണ്ണീർ പ്പൊയ്കകളേനേ
പച്ചപ്പരിഷ്ക്കാരത്തേൻ കുഴമ്പുണ്ടു നാം
പുച്ഛിച്ചു മാതൃദുഃഖത്തെ