കൊച്ചുസുന്ദരീ,
നിന്നെ ഞാനറിയുന്നു
നിന്റെ ചിരിയും കരച്ചിലും
ഞാൻ കണ്ടു
നിന്റെ തൂമന്ദഹാസവും
ഗദ്ഗദവും
കനിവാർന്നു
പെയ്തിറങ്ങിടുന്നു
ആർത്തട്ടഹസിച്ചു നീ ചിരിച്ചപ്പോഴും
ഞാനറിഞ്ഞീല....
അത് നിന്റെ
തേങ്ങലാണെന്ന്.
ഇതുനിന്റെ സംഹാരതാണ്ഡവം
മർത്ത്യരെ നീ കൊന്നൊടുക്കുന്നു.
എന്തിനു വേണ്ടി
എന്നറിയില്ല
ഈ നിമിഷം നാമറിയുന്നു
പണ്ഡിതപാമര ഭേദമന്യേ
പണമെന്ന കടലാസുതുണ്ടിന്
വിലയൊന്നുമില്ലെന്ന സത്യം
നാമൊന്നാണെന്ന
മഹാ സത്യം
ശ്രീപ്രിയ പി
10 ജി കൂടാളി എച്ച് എസ് എസ് മട്ടന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത