ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/കുട്ടന്റെ തത്ത
കുട്ടന്റെ തത്ത
കുട്ടൻ കളി കഴിഞ്ഞ് തിരിച്ചുവരുകയായിരുന്നു.കുട്ടന്റെ അമ്മ പറഞ്ഞു-മോനെ ഇനി കളിക്കാൻ പോകരുത് കേട്ടോ, എന്തേ? കാരണം കൊറോണ വൈറസ്, ഇപ്പോൾ അത് ചൈനയിൽ നിന്ന് കേളത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു.അതിനാൽ ഇനി ആരും പുത്തേക്ക് ഇറങ്ങരുത് എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്-ശരി, കുട്ടൻ പറഞ്ഞു. പിറ്റേന്ന് മുതൽ അവൻ വീട്ടിലിരുന്നു തുടങ്ങി.ടിവി കണ്ടു കണ്ടു അവന് മടുത്തു. അവൻ വിഷമിച്ചിരിക്കുന്നത് കണ്ട് അവന്റെ അമ്മയ്ക്ക് മനസ്സിലായി അവന് മടുപ്പു തോന്നുന്നുണ്ടെന്ന്.അപ്പോൾ അവന്റെ അമ്മ പറഞ്ഞു നിനക്ക് ചിത്രം വരയ്ക്കുകയോ പൂന്തോട്ടമൊക്കെയുണ്ടാക്കുകയോ ചെയ്ത് കൂടെ....അതൊരു നല്ല ആശയമാണെന്ന് അവന് തോന്നി. പക്ഷെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവന് ചിത്രം വരച്ചും പൂന്തോട്ടമുണ്ടാക്കിയും മടുത്തു. ഇതുപോലെ അമ്മ പല ആശയങ്ങളും അവന് പറഞ്ഞു കൊടുത്തു എന്നിട്ട് അതും അവന് മടുത്തു.അപ്പോഴാണ് അവന് അവന്റെ വാശി പിടിച്ചു വാങ്ങിച്ച തത്തയുടെ അവസ്ഥ മനസ്സിലായത്.എന്നെപോലെ അതിനും പുറത്തിറങ്ങി ആകാശത്ത് പാറിക്കളിക്കാൻ ആഗ്രഹമുണ്ടാകും.കുട്ടൻ ആലോചിച്ചു, അവൻ നേരെ കൂട്ടിനടുത്തേക്ക് പോയി. എന്നിട്ട് കൂട് തുറന്നു വിട്ടു.കിളി സന്തോഷത്തോടെ സ്വതന്ത്രനായി പറന്നു പോയി. കുട്ടൻ ചിന്തിച്ചു കിളിക്ക് പറക്കാം,പക്ഷേ എനിക്ക് വീട്ടിലിരിക്കുന്നതാണ് സുരക്ഷിതം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ