14:27, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പുനർജ്ജനി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും ഒത്തിണങ്ങി കഴിയുമ്പോഴാണ് പ്രകൃതി സുന്ദരമാകുന്നത്. മനുഷ്യൻ പുരോഗതിയിലേക്ക് കുതിച്ച് കയറുമ്പോൾ പ്രകൃതിയുമായുള്ള ബന്ധത്തിന് കോട്ടം സംഭവിച്ചു. വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നുമുള്ള പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമായി. വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങളും വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും കൊണ്ട് നമ്മുടെ നദികൾ മലിനമാക്കപ്പെട്ടു. മത്സ്യങ്ങൾക്കോ മറ്റു ജീവികൾക്കോ വളരാൻ പറ്റാത്ത അവസ്ഥയായി. പ്രകൃതിയെ സംരക്ഷിക്കാൻ മനുഷ്യരെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പ്രകൃതി അതിന്റെ പഴയ അവസ്ഥയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗണായി മനുഷ്യ സമൂഹം വീട്ടിലിരിക്കുമ്പോഴും ഏറ്റവും അനുഗ്രഹിതമായത് ഈ പ്രകൃതി തന്നെ.