ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS19609 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ

ഞാൻ ആദ്യം പറയാം. എന്റെ പേര് കൊറോണ എന്നാണ്. പേര് മാറ്റിപ്പറയുന്നത് എനിക്ക് ഇഷ്ടമല്ല. അതുപോലെ എനിക്കു ഇഷ്ടമല്ലാത്ത ഒരു കാര്യമാണ് വെറുതെ ഒരാളുടെ വീട്ടിൽ കയറി ചെല്ലുക എന്നത്. നിങ്ങൾ എന്നെ വിളിച്ചോണ്ട് പോയാൽ മാത്രമേ ഞാൻ നിങ്ങളുടെ വീട്ടിൽ വരികയുള്ളു. ആ വീട്ടിലുള്ള സകല ആളുകളുടെയും ദേഹത്തു ഞാൻ കയറും. പിന്നെ നിങ്ങൾക്കു ഒരു വിചാരം ഉണ്ട്. വയസായവരുടെ ദേഹത്ത് മാത്രമേ ഞാൻ വരികയുള്ളു എന്ന്. കുട്ടികളുടെയും ദേഹത്ത് കയറാൻ എനിക്ക് എളുപ്പമാണ്. സോപ്പിട്ടു കൈ കഴുകുന്നത് എനിക്ക് പേടിയാണ്. കൈ കഴുകിയാൽ എന്റെ പൊടി പോലും കാണില്ല. നിങ്ങൾ തന്നെ സാമൂഹിക അകലം പാലിക്കുക. മൂക്കിലും വായിലും കണ്ണിലും തൊടാതിരിക്കുക.

മുഹമ്മദ് നിഹാൽ. കെ
1 A ജി എം എൽ പി എസ് ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം