പല നിറം കാച്ചിയ പൂക്കളാൽ
മിന്നുന്ന പൂന്തോട്ടം
വർണപ്പകിട്ടേകി ശോഭിതമാം
പൂന്തോട്ടം
മൂളീം പാറിപറന്നും ഓടിയെത്തുന്ന തേനീച്ചക്കൂട്ടം
മഞ്ഞയും ചുവപ്പു നിറമുള്ള ശലഭങ്ങളും
കലപില ചിലച്ചു വരുന്ന പക്ഷികളും
പുല്ലുകളിൽ തണുപ്പേകി മഞ്ഞിൻ കണങ്ങളും
മനോഹര പൊന്നിൻ കുഞ്ഞുകുസുമങ്ങളും
എല്ലാമെല്ലാമായി ഒരു പ്രകൃതി ദൃശൃം
കണ്ണിൽ കാഴ്ചയും മനസ്സിൽ സന്തോഷവും പകരുന്ന ഒരു കൊച്ചു മലർവാടി
ആഹാ! എത്ര മനോഹരം .