കൊറോണയെന്ന ശത്രു അക്ഷരം തേടുന്നു ഞങ്ങൾ... അക്ഷരമുറ്റമിന്നന്യമല്ലോ.. മരണമെന്നജ്ഞാത വേഷമായി മറവിലൊരുശത്രു ഭയപ്പെടുത്തി. ഒപ്പമിഴയുന്ന മർത്യനെക്കാണാതെ മുന്നോട്ട് പാഞ്ഞുനടന്ന കാലം... പയനമതുനിർത്തിയോ?. പഴമകൾ തേടിയോ?... പതനതീരത്തിന്ന് പുലരിയായ് മാറിയോ?... ശൂന്യതയിലാടുന്ന നേർത്തൊരു നൂലിന്റെ നീളമാം പാതപോൽ ഇന്നിവിടെ ജീവിതം. അകലത്തിലായി നാം ഉയിരുതേടുംമ്പൊഴും ഉണരുന്ന ഒരു ശത്രു...കൊറോണയത്രെ..