ഗവ.എച്ച്.എസ്സ്.ചെങ്ങളം

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 23 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT.H.S.S.CHENGALAM (സംവാദം | സംഭാവനകൾ)

ആമുഖം

മലങ്കരയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവും കോതമംഗലത്തിന്റെ എല്ലാ ഐശ്വര്യത്തിന്റെയും ശക്തി ചൈതന്യവുമായ വി. മാര്‍ത്തോമ്മ ചെറിയ പള്ളിയുടെ ഉടമസ്ഥതയില്‍ മഹാപരിശുദ്ധനായ യല്‍ദോ മാര്‍ബസേലിയോസ്‌ ബാവായുടെ പരിപാവന നാമത്തില്‍ ആരംഭിച്ച പ്രഥമ സ്ഥാപനം-മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍. ശ്രീ. ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ മഹാരാജാവു നാടുവാണിരുന്ന കാലത്ത്‌ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍, സത്യവിശ്വാസ സംരക്ഷകനായ പരിശുദ്ധ പൗലോസ്‌ മാര്‍ അത്തനാസിയോസ്‌ വലിയ തിരുമേനി, സഭയിലെ മറ്റ്‌ മേലദ്ധ്യക്ഷന്മാര്‍, ഇടവകയിലേയും സമൂഹത്തിലേയും ശ്രേഷ്‌ഠ വ്യക്തികള്‍ എന്നിവരുടെ പരിശ്രമഫലമായി 1936-ല്‍ ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെ ഹൃദയഭാഗത്ത്‌ ഈ മഹാപ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചു. പ്രിവേറ്ററി, ഫസ്റ്റ്‌ ഫാറം എന്നിവയോടെ ആരംഭിച്ച മാര്‍ബേസില്‍ ഇംഗ്ലീഷ്‌ സ്‌ക്കൂള്‍ പിന്നീട്‌ മാര്‍ബേസില്‍ ഹൈസ്‌ക്കൂളായും ഉയര്‍ന്നു. ഈ സ്‌ക്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ റഫ. ഫാദര്‍ സി.റ്റി കുര്യാക്കോസ്‌ ആയിരുന്നു. ശ്രീ. കെ.വി. പൗലോസ്‌ ദീര്‍ഘകാലം ഈ സ്‌ക്കുളിലെ പ്രധാനാദ്ധ്യാപകനായി സേവനം അനുഷ്‌ഠിച്ചിട്ടുള്ള മഹത്‌വ്യക്തിയാണ്‌. മാര്‍ബേസിലിന്റെ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ട കാലഘട്ടമായിരുന്നു അത്‌. കോതമംഗലത്തെ സ്‌ക്കൂളുകളില്‍ നിന്നും എസ്‌.എസ്‌. എല്‍ സി. ക്ക്‌ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങുന്ന കുട്ടിയ്‌ക്ക്‌ ലഭിക്കുന്ന കൃഷ്‌ണന്‍ നായര്‍ മെമ്മോറിയല്‍ മെഡല്‍ പലതവണയും ഈ സ്‌ക്കൂളിലെ കുട്ടികള്‍ക്ക്‌ ലഭിച്ചിട്ടു്‌. 1961-ല്‍ ശ്രീ ഫിലിപ്പ്‌ സാറിന്റെ നേതൃത്വത്തില്‍ ഈ സ്‌ക്കൂളിന്റെ രജത ജൂബിലി ഒരു മാസം നീുനിന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്നത്തെ മുഖമന്ത്രി ശ്രി. പട്ടം എ താണുപിള്ള ഉദ്‌ഘാടനം ചെയ്‌ത ജൂബിലയാഘോഷങ്ങള്‍ ഒരു മാസം നീുനിന്ന അഖിലേന്ത്യാ പ്രദര്‍ശനത്തോടെയാണ്‌ സമാപിച്ചത്‌. അന്നത്തെ ഇന്ത്യന്‍ ഉപരാഷ്‌ട്രപതി ഡോ. എസ്‌. രാധാകൃഷ്‌ണനായിരുന്നു സമാപനം സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. ഈ വിദ്യാലയത്തിന്റെ കനകജൂബിലി 1986-ല്‍ മുന്നു ദിവസങ്ങളിലായ്‌ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ, ശ്രി. വി. വി. ഗിരി, പണ്ഡിക്‌ ജവഹര്‍ലാല്‍ നെഹ്‌റു, ശ്രീമതി ഇന്ദിരാഗാന്ധി, ശ്രീ. രാജ്ജീവ്‌ ഗാന്ധി, ശ്രീ എച്ച്‌.ഡി ദേവഗൗഡ എന്നിവരുടെ പാദസ്‌പര്‍ശത്താല്‍ അനുഗ്രഹീതമാണ്‌ ഈ കലാലയം. പ്രശസ്‌ത സേവനത്തിന്‌ ഒരദ്ധ്യാപകന്‌ ലഭിക്കാവുന്ന സംസ്ഥാന അവാര്‍ഡും, പരമോന്നത ബഹുമതിയായ ദേശീയ അവാര്‍ഡും, ഈ സ്‌ക്കൂളിലെ അധ്യാപകനായിരുന്ന ശ്രീ. സി.കെ അലക്‌സാര്‍ സാറിന്‌ ലഭിച്ചിട്ടു്‌.

ഈ വിദ്യാലയം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സമസ്‌ത രംഗങ്ങളിലും മുന്നേറുകയാണ്‌. ഇന്ന്‌ കേരളത്തിന്റെ കായിക തലസ്ഥാനമെന്ന്‌ കോതമംഗലം അറിയപ്പെടുന്നതിന്‌ മാര്‍ബേസില്‍ എച്ച്‌. എസ്‌.എസിന്‌ മുഖ്യപങ്കു്‌. ഒരു കാലത്ത്‌ കോരുത്തോടിന്റെ പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന സ്‌ക്കൂള്‍ കായികരംഗത്തിന്‌ ആദ്യമായി വെല്ലുവിളി ഉയര്‍ത്തിയത്‌ മാര്‍ബേസിലാണ്‌. കായിക രംഗത്തിന്‌ സ്‌ക്കൂള്‍ മാനേജ്‌മെന്റ്‌ നല്‍കുന്ന അകമഴിഞ്ഞ സഹായ സഹകരണമാണ്‌ ഈ വിജയത്തിന്‌ പിന്നില്‍. ഐ.റ്റി മേഖലയില്‍ തികച്ചും നൂതനമായ കാല്‍വെപ്പ്‌ നടത്താന്‍ ഈ വിദ്യാലയത്തിന്‌ കഴിഞ്ഞിട്ടു്‌. സംസ്ഥാന ഗവണ്‍മെന്റിന്റെ 2005-06 ലെ മികച്ച ക.ഠ. @ടരവീീഹ എന്ന പുരസ്‌ക്കാരം കഴിഞ്ഞു.


സൗകര്യങ്ങള്‍

1. കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ S.S.L.C പരീക്ഷ എഴുതി - ഏറ്റവും ഉയര്‍ന്ന വിജയശതമാനം 2. അന്‍പതിനായിരത്തോളം പുസ്‌തകങ്ങളുള്ള ലൈബ്രറി 3. മികച്ച ക്ലബ്‌ പ്രവര്‍ത്തനങ്ങള്‍ 4. അത്യാധുനിക സംവിധാനമുള്ള ലാബുകള്‍ 5. ങൗഹശോലറശമ, ഉശഴശമേഹ ഘശയൃമൃ്യ, കിളീൃാമശേര രലിൃേല 6. ബേസില്‍ ക്വിസ്‌ 7. School Band, Scout & Guides, Junior Red Cross, Nss 8. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്‌പോര്‍സ്‌ ഹോസ്റ്റല്‍ 9. അത്യാധുനിക പരിശീലന ഉപകരണങ്ങളോട്‌ കൂടിയ Multi Gymnasium 10. സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ Extention centre 11. നല്ല രീതിയില്‍ പ്രവര്‍ത്തിച്ച്‌ വരുന്ന ടhooting club 12 Career Guidance & councelling centre


റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

പിന്‍ കോഡ്‌ : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്സ്.ചെങ്ങളം&oldid=9399" എന്ന താളിൽനിന്ന് ശേഖരിച്ചത്