പൂമ്പാറ്റേ കൊച്ചുപൂമ്പാറ്റേ വർണ്ണ ചിറകുള്ള പൂമ്പാറ്റേ പാറിപ്പറക്കും കൊച്ചുപൂമ്പാറ്റേ നിനക്കാരു തന്നീ നിറമെല്ലാം. വർണ്ണ ചിറകുകൾ വീശി വീശി നൃത്തം വെക്കും പൂവിന്മേൽ പൂവിൽ മുത്തം വയ്‍ക്കും നീ പൂന്തേനുണ്ട് രസിക്കും നീ . പൂന്തോട്ടത്തിൽ കളിയാടാൻ എന്നോടൊപ്പം കൂടാമോ.. പൂമ്പാറ്റേ കൊച്ചുപൂമ്പാറ്റേ വർണ്ണ ചിറകുുള്ള പൂമ്പാറ്റേ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത