L.M.S.L.P.S.Kureeppally/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടൻെ്റ കാഴ്ച...
ഉണ്ണിക്കുട്ടൻെ്റ കാഴ്ച
ഉറക്കമുണർന്ന ഉണ്ണിക്കുട്ടൻ വാതിൽപ്പടിയിലിരുന്ന് റോഡിലേക്ക് നോക്കി. അങ്ങനെയിരുന്ന് റോഡിലെ കാഴ്ച്ചകൾ കാണാൻ അവനിഷ്ടമാണ്. എന്നും രാവിലെ റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ എണ്ണുക അവൻെ്റ വിനോദമാണ്. പലതരം വാഹനങ്ങൾ അവൻ കാണാറുണ്ട്. എന്നാൽ ഇന്ന് ചീറിപ്പായുന്ന വാഹനങ്ങൾ കാണുന്നില്ല. മീൻ വണ്ടികളുടെ ഹോൺ കേൾക്കുന്നില്ല. സ്കൂളിൽ പോകുന്ന കുട്ടികളെ കാണാനില്ല. അപ്പോഴേക്കും അവൻ മുറ്റത്തേക്കിറങ്ങി നോക്കി. ആകെ ഒരു നിശബ്ദത. തൊട്ടടുത്ത ഫാക്ടറിയിൽ നിന്നും ശബ്ദമോ,പുകയോ,കാണുന്നില്ല. അപ്പോഴേക്കും അവൻ കണ്ടു. അതാ ഒരു പോലീസ് ജീപ്പ് എന്തോ വിളിച്ചു പറയുന്നു. ചിലർ നടന്നു വരുന്നു. അവരെല്ലാം മൂക്കും വായും കാണാതെ എന്തോ കെട്ടിയിരിക്കുന്നു. ആരെയും മനസ്സിലാകുന്നില്ല. ചീറിപ്പായുന്ന ആംബുലൻസുകളും അവയുടെ ശബ്ദവും മാത്രം. അവനൊന്നും മനസ്സിലായില്ല. അപ്പോഴേക്കും അമ്മയുടെ വിളികേട്ടു. അവൻ പതിവുകാഴ്ചകൾ കാണാത്ത സങ്കടത്തോടെ വീട്ടിനുള്ളിൽ കയറി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ