മഹാമാരി നാടാകെ പെരുകിയപ്പോൾ പോരാളിയായി ടീച്ചറെത്തി... രോഗംപകരാതിരിക്കുവാനായി ജാഗ്രത പാലിച്ചു നീങ്ങി നമ്മൾ മലയാളനാട്ടിലെ നമ്മളെല്ലാം ടീച്ചറമ്മക്ക് കൂട്ടായി നിന്നു... ജാഗ്രത കാണിച്ചു വിജയിക്കുവാൻ ടീച്ചർ പറഞ്ഞത് കേട്ടു നമ്മൾ .. രോഗം പതുക്കെ കുറഞ്ഞു വന്നു രോഗികൾ സന്തോഷത്തോടെ നിന്നു കരുതലും നൽകിയാ ടീച്ചറമ്മ കരളുറപ്പോടെയാ ടീച്ചറമ്മ നാടാകെ കയ്യടി നൽകിയല്ലോ മാതൃകയായി നാം മാറിയല്ലോ കേരളനാടിന്റെ അഭിമാനമായി ഷൈലജ ടീച്ചർ ചിരിച്ചുനിന്നു ഒന്നാമതായി നാം മാറിയല്ലോ വൈറസ് പതുക്കെ അകന്നുവല്ലോ കൈകൂപ്പി ഞങ്ങൾ പറഞ്ഞിടുന്നു അഭിമാനമാണെന്റെ ടീച്ചറമ്മ