അന്നു ഞാൻ കണ്ട ലോകം
ഇന്നെത്ര അകലയാണ് ?
മർത്ത്യനടക്കി വാണ ഭൂമി ഇന്നേരം
എത്രമേൽ അകലയാണ് ?
അണുവിൽ അണുവായ
കോവിഡേ ,ഇന്ന് നീ ഞങ്ങളേക്കാൾ
എത്രയോ വലിയവൻ!
സാക്ഷിയായ ഭൂമിയേ, നീ കണ്ടുവോ
സർവ്വാധിപനായ മർത്ത്യന്റെ
രോദനം! ലോകപര്യാടക
കോവിഡേ, ഒരു മർത്ത്യന്റെ
രോദനത്തിലിത്ര ആനന്ദമെന്തേ?
സമ്പന്നരേ, ഇന്ന് നിങ്ങളെവിടെ ?
ഒരു പിടി മണ്ണിൻ വിലമാത്രം
നിങ്ങളുടെ സ്വപ്ന സാമ്രാജ്യങ്ങൾക്ക്
കോവിഡേ, നിന്റെ ആനന്ദം എനിക്ക്
ചരമഗീതം. ഇനിയും
മരിക്കാത്തൊരെൻ പ്രതീക്ഷകൾ നല്ല
നാളെയേ പ്രതീക്ഷിക്കുന്നു.......
ഭഗത് വിനായക് ശ്രീനിവാസ്
9 B എ ബി എച്ഛ് എസ് പത്തനംതിട്ട ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത