എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
10:10, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveensagariga (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതീക്ഷ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

എന്താ ഹനിയ നിനക്ക് എന്തു പറ്റി . മുത്തശ്ശി മാവിന്റെ ചോദ്യം കേട്ട് ഹനിയ ഞെട്ടി ഉണർന്നു. എന്തു പറയാനാ മുത്തശ്ശി നോമ്പ് തുടങ്ങുന്നതിനു മുമ്പ് വരാമെന്ന് പറഞ്ഞാണ് ഉപ്പ ഡൽഹി ക്കു പോയത്. എന്നിട്ട് എന്തു പറ്റി. അപ്പോഴേക്കും കൊറോണ പടർന്നു പിടിച്ചില്ലേ. ട്രെയിൻ ഒന്നും ഓ ടുന്നില്ല. എന്താ മോളെ ഈ കൊറോണ . അതൊരു വൈറസ് പരത്തുന്ന രോഗമാണ്. രോഗമുള്ള ആൾക്ക് കൈ കൊടുത്താൽ പോലും രോഗം പടരും. മറ്റുള്ളവരിൽ നിന്നും അകലം പാലിച്ചു നടക്കണ മത്രേ. കൈ സോപ്പ് ഉപയോഗിച്ച് ഇരുപത് സെക്കന്റ്‌ ഇടയ്ക്ക് ഇടയ്ക്ക് കഴുകണം. ഉപ്പ യ്ക്കു അവിടെ യും ബുദ്ധിമുട്ട് ആണ്. ആഹാരം ഒക്കെ കിട്ടാൻ പാടാണ്. സമ്മാനം ഒക്കെ വാങ്ങി വെച്ചിട്ടുണ്ട്. പെരുന്നാളിനെ ങ്കിലും വരാൻ പറ്റുമോ എന്തോ. നീ വിഷമിക്കണ്ട ഉപ്പ വേഗം വരും. ഇതാ ഈ മാമ്പഴം തിന്നോളൂ. കുറച്ചു മാമ്പഴം ഉമ്മയ്ക്കും കൊണ്ടു കൊടുക്ക് . നന്ദി മുത്തശി ഞാൻ പൊയ്ക്കോട്ടേ........

മുഹമ്മദ് മിദ്‍ലജ് സീതിന്റെ പുരക്കൽ
2 A എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ