(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാപ്പു തരൂ അമ്മേ
പ്രകൃതി നമുക്ക് മറ്റൊരു അമ്മ തന്നെ ,അമ്മ നമുക്ക് എന്തെല്ലാം തരുന്നു, ചിന്തിക്കൂ കൂട്ടരേ ശ്വസിക്കാൻ വായു ,വിശ്രമിക്കാൻ തണൽ തരുന്നു, ഭക്ഷിക്കാൻ ഫലം തരുന്നു, ദാഹത്തിനു ജലം തരുന്നു തലചായ്ക്കാൻ വീട് ഒരുക്കുന്നു, കരുതലോടെ നമ്മെ കാക്കുന്നു ,അമ്മ അമ്മയ്ക്ക് നമ്മൾ തിരികെ നൽകുന്നത് സ്നേഹമാണോ കൂട്ടരേ ,വായുവിനെ നമ്മൾ മലിനമാക്കുന്നു കാട് വെട്ടി നശിപ്പിക്കുന്നു മരo നശിപ്പിക്കുന്നു ഒഴുകുന്ന പുഴയിലേക്ക് എറിയുന്നു പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ അമ്മയുടെ വേദന അറിയുന്നോ നാം സഹനത്തിൻ ശക്തിയായി അമ്മ പൊട്ടിത്തെറിക്കുന്നു ഉരുൾപൊട്ടൽ ആയി മാറത്തടിച്ചു കരയുന്ന കണ്ണുനീർ പ്രളയമായി പെയ്തു തീരാതെ വീണ്ടുമെത്തി വയറസിൻറെ രൂപത്തിൽ . മക്കൾക്ക് മാപ്പു തരൂ അമ്മേ