കവിതകൾ/അമ്മ
< കവിതകൾ
സ്നേഹ സമുദ്രമാണെന്റെ അമ്മ കാരുണ്യ വാരിധിയെന്റെ അമ്മ. കുറ്റം ചെയ്താല്‍ ശാസിക്കുമമ്മ എന്‍ ജീവമാര്‍ഗദര്‍ശിയാണമ്മ. എന്‍ കുടുംബത്തിന്‍ ദീപമാണമ്മ ദേവീതുല്യമാണെന്നമ്മ. നേര്‍വഴിയെ നയിക്കുമെന്നമ്മ കോഴിക്കു തന്‍ കുഞ്ഞെന്നപോലെ ലാളിച്ചീടുമെന്നമ്മ. പുലര്‍കാലദീപമെന്നമ്മ- ദിനവും പ്രകാശിക്കുമെന്നമ്മ.
ജെറിന്‍ ജേക്കബ്