(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലത്തിനെന്തുപറ്റി
കാലം പോയൊരു കാലം
കൊറോണ എന്നൊരു കാലം
എന്നും ഞാൻ മനസ്സിൽ കരുതും
എന്റെ അമ്മയെ എന്റെ അച്ഛനെ ആവോളം
ഒന്ന് ചാരത്തു കിട്ടിയെങ്കിൽ
മുൻപ് ആർക്കും ആരെയും നോക്കുവാനൊ ചിരിക്കുവാനോ
ഒരു കിന്നാരം പറയുവാനോ നേരമില്ല
ഇന്ന് ഞാൻ സന്തോഷിച്ചിടുന്നു
ലോകം മുഴുവൻ കീഴടക്കിയത് പോൽ
അരികത്തുണ്ട് എപ്പൊഴും എന്റെ അച്ഛനും അമ്മയും
ചേട്ടനും ചേച്ചിയും ചെർന്നുനിന്നുകൊണ്ട്
എന്നും എന്നും ഞാൻ ദൈവത്തെ സ്തുദിച്ചിടുന്നു
മഹാമാരികൽ ഇല്ലാത്ത നല്ല നാളുകൾ
ഇന്നു പോൽ വന്നിടുവാൻ