ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം/അക്ഷരവൃക്ഷം/ദൈവത്തിന്റെകത്ത്
ദൈവത്തിന്റെകത്ത്
പ്രിയപ്പെട്ട കാത്തുവിന്, മോൾ എനിക്കയച്ച കത്ത് കിട്ടി. കത്ത് വായിച്ച് ഞാൻ ഒരു പാട് വിഷമി,ച്ചു. മോളെപ്പോലെ ഒരു പാട് കുഞ്ഞുങ്ങളുടെ മുഖം എനിക്കോർമ്മ വന്നു.പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായില്ലേ കാര്യങ്ങൾ. മനുഷ്യർ എന്തൊക്കെ ക്രൂരതകളാണ് പ്രകൃതിയോട് ചെയ്തിട്ടുള്ളത്. കുന്നും മലയുമിടിച്ച്, വയലും കുളവും നികത്തി, കാടു കൈയേറി, കാട്ടുമൃഗങ്ങളെ നശിപ്പിച്ച് ,വംശനാശം വരുത്തി, അവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി, പുഴയും വായുവും മണ്ണും മലിനമാക്കി, ഭൂമിയെ ശ്വാസം മുട്ടിച്ച് കൊന്നു കൊണ്ടിരിക്കുകയല്ലേ ....... ഇതിന്റെയൊക്കെ ഫലമല്ലേ കൊറോണ വൈറസ് തന്നെ വന്ന് മനുഷ്യനെ കൊന്നൊടുക്കുന്നത്. ഒരു തെറ്റും ചെയ്യാത്ത നിങ്ങളെപ്പോലെയുള്ള കുഞ്ഞുങ്ങളും ഇതിന്റെ ദോഷങ്ങൾ അനുഭവിക്കുകയല്ലേ. എനിക്ക് വിഷമമുണ്ട് മക്കളേ.................................. ഇനി ചെയ്യാൻ പറ്റുന്ന ഒരു കാര്യമല്ലേയുള്ളൂ. വീടിന് വെളിയിലിറങ്ങാതെ സാമൂഹിക അകലം പാലിച്ച് കുറച്ചു നാൾ ജാഗ്രതയോടെ ഇരിക്കൂ. ഓടിച്ചാടി കളിച്ചു നടന്ന മക്കളെപ്പോലെയുള്ള കുട്ടികൾക്ക് വിഷമമാണെന്നറിയാം. എങ്കിലും കൊറോണ വൈറസിനെ തുരത്താൻ ഇതേ മാർഗ്ഗമുള്ളൂ...... ഇനി മുതൽ ചില മുൻകരുതലുകൾ കൂടി എടുക്കാൻ മറക്കരുതേ.... പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കണം. ശുചിത്വം പാലിക്കണം, ധാരാളം വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ച് നമ്മുടെ നാടിനെ രക്ഷിക്കണം.കൂട്ടുകാർക്കും ഈ വിവരങ്ങൾ കൈമാറണം. ഒപ്പം എന്റെ സ്നേഹാന്വേഷണങ്ങളും. എല്ലാ നന്മയും ഉണ്ടാകട്ടെ. എന്ന് സ്വന്തം ദൈവം.
അമ്മേ ദൈവമെനിക്ക് കത്തെഴുതി.... അമ്മേ.... ചേട്ടാ.... "കാത്തൂ.... നീ എന്തൊക്കെയാ വിളിച്ചു പറയുന്നത്? സ്വപ്നം കണ്ടോ?" അമ്മ അവളെ കുലുക്കി ഉണർത്തി. "ദാ അമ്മേ കത്ത്... ദൈവത്തിന്റെ... " അവൾ കട്ടിലിൽ പരതി." ഈ കൊച്ചിത് എന്തൊക്കെയാ പറയുന്നത്?" കാത്തുവിന് മനസിലായി താൻ കണ്ടത് സ്വപ്നമാണെന്ന്. അവൾ സ്പനത്തിലെ കത്ത് അമ്മയെ കേൾപ്പിച്ചു. കാത്തുവിന്റെ സ്വപ്നം ആ കുടുംബത്തെയൊന്നാകെ ചിന്തിപ്പിച്ചു.വീടിന്റെ പിറകിലായി കാടുപിടിച്ചു കിടന്ന ഇത്തിരി സ്ഥലത്ത് ചീരയും വെണ്ടയും മുളപൊട്ടുന്നത് കണ്ട് കാത്തുവിന്റെ മനസ്സിലും പുതുനാമ്പുകൾ വിടർന്നു.
|