ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/കൊറോണയും കേരളവും
കൊറോണയും കേരളവും
ചൈനയിലെ വുഹാനിൽ ആണ് കൊറോണ ആദ്യമായി സ്ഥിരീ കരിച്ചത്. 31. 12.2019 ൽ.പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് പടർന്നു. കൊറോണ വൈറസ് പരത്തുന്ന രോഗത്തിന് WHO കൊവിഡ്- 19 എന്ന് നാമകരണം ചെയ്തു. ഇന്ത്യയിൽ ആദ്യമായി കൊവിഡ്- 19 സ്ഥിരീകരിച്ചത് കേരളത്തിലെ തൃശ്ശൂരിൽ ആണ്.ചൈനയിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർഥിക്കാണ് രോഗം ബാധിച്ചത്. അന്നു മുതൽ സർക്കാരും ആരോഗ്യ പ്രവർത്തകരും ജനങ്ങളും ഒരുമിച്ച് രോഗം ബാധിച്ചവരെ ഐസൊലേഷനിലും മറ്റുള്ളവരെ നിരീക്ഷണത്തിലുമാക്കി.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ, ലോകത്തിലെ വികസിത രാജ്യങ്ങളിലടക്കം നിയന്ത്രണാതീതമായപ്പോൾ കേരളത്തിൽ പിടിച്ചു നിർത്താനായത് ഇവിടുത്തെ ആരോഗ്യമന്ത്രിയുടെ കീഴിലുള്ള ആരോഗ്യ പ്രവർത്തകരുടെ നിതാന്ത ജാഗ്രത കൊണ്ടാണ്.ഇന്ത്യ "ലോക്ക് ഡൗൺ "ലേക്ക് പോകുന്നതിനു മുമ്പു തന്നെ കേരളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. "Break the chain " എന്ന പേരിൽ മുദ്രാവാക്യമുയർത്തി ജാഗ്രതയ്ക്ക് മുൻതൂക്കം കൊടുത്തു. ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയവ പൊതുയിടങ്ങളിൽ ശീലമാക്കകയും മാസ്ക്ക് ഉപയോഗം കർശനമാക്കുകയും ചെയ്തു. സാമൂഹിക അകലം പാലിക്കുക വഴി രോഗവ്യാപനം തടയാൻ കേരളത്തിന് സാധിച്ചു. ലോക്ക് ഡൗൺ കാലത്ത് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി നിരവധി പദ്ധതികൾ കൊണ്ടുവന്നത് ജനങ്ങൾക്ക് സഹായകമായി. അതിഥി തൊഴിലാളികളെ വരെ കരുതലോടെ നിരീക്ഷിച്ചതും അവർക്ക് സഹായം നൽകിയതും പ്രശംസനീയമാണ്. "Community kitchen " ഒക്കെ ലോകപ്രശംസ ഏറ്റുവാങ്ങുകയുണ്ടായി.ദിവസേനയുള്ള മോണിറ്ററിംഗും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും മലയാളിയുടെ ജീവിതത്തിൻ്റെ ഭാഗമായി. വിദ്യാർഥികൾക്ക് online support ഓടെ അധ്യാപകർ നൽകുന്ന സേവനം നിസ്തുലമാണ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |