ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ചുറ്റിലും രോഗം പടർന്നു കയറുന്നു. നിത്യം മരണത്തിൻ സ്കോറും കൂടുന്നു . ഭ്രാന്തനെപ്പോലെ നടക്കുന്ന മർത്ത്യനും എങ്ങോട്ടു പോയാലും കാര്യമില്ല. കൊറോണ യാണെങ്കിലും നിപയാണെങ്കിലും ഇനിയും വരാനുള്ള വ്യാധികൾക്കും ഉണ്ടെൻറെ കയ്യിലൊ രൊറ്റമൂലി. മാറാവ്യാധികൾ കൊക്കെ ശാന്തി. വഴിയിൽ കിടക്കുന്ന പഴങ്ങൾ ഒന്നുമേ കഴുകിടാതെ കഴിച്ചിടല്ലേ. കടയിൽ നിന്നാണേലും തിന്നുന്നതൊക്കയും വൃത്തിയാണെന്ന് ഉറപ്പാക്കണം കൈയും മുഖവും ഇടയ്ക്കിടെ കഴുകണം മാസ്ക് ധരിച്ച് പുറത്തിറങ്ങൂ വീടും പരിസരം ശുചിയായി തീർത്തിടൂ... രോഗങ്ങളൊന്നും വരാതെയാകും എല്ലാ രോഗത്തിനും "ഒറ്റമൂലി" വൃത്തിയാണല്ലോയെൻ ഒറ്റമൂലി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത