എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ആ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
01:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആ മഴ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആ മഴ

സ്കൂൾ വിട്ട് വരവെ കുട മറന്ന എന്നെ അടിമുടി കോരിത്തണുപ്പിച്ചു നനച്ച ആ മഴ....കൈയിലിരുന്ന കുട കമഴ്ത്തിയും കാറ്റ് വീശുന്നതായി ഭാവിച്ചും അതിനെ വീഴ്ത്തിയും അപ്പുവും ഞാനുമൊന്നിച്ചാസ്വദിച്ച ആ കുസൃതി മഴ...ഇന്നിതാ പാത്രങ്ങൾ നിരനിരയായി അടുക്കിവച്ചിരിക്കുമ്പോൾ ഓട് പൊട്ടിയ ഇടയിലൂടെ മഴത്തുള്ളികൾ പാത്രങ്ങളിലേയ്ക്ക് വീണെന്നെ കളിയാക്കി ചിരിക്കുന്നു. ഞാൻ ജനാല വഴി നോക്കുകയാണെങ്കിലും എൻ്റെ മനസ്സ് എവിടെയൊക്കയോ പാറി നടക്കുകയാണ്.

മധ്യവേനലവധി കഴിഞ്ഞ് സ്കൂളിേയ്ക്ക് പോകാൻ കാത്തിരിക്കുകയാണ്. എന്നും ഗോതമ്പു ദോശ.മൂന്നു നേരവും അതു തന്നെ. രുചികരമായ ആഹാരം കഴിച്ച കാലം മറന്നു പോയിരിക്കുന്നു. മഴയൊന്നു തോർന്നിട്ടു വേണം കാഞ്ചിയമ്മൂമ്മേടെ പീടികയിൽ പോയി രണ്ടു നാരങ്ങാ മിഠായി വാങ്ങാൻ. പാവം അപ്പു... വിശന്ന് കരഞ്ഞു കരഞ്ഞ് തളർന്നുറങ്ങിപ്പോയി.മാളൂ...എന്ന് അമ്മ സ്നേഹത്തോടെ വിളിച്ചിട്ട് എത്ര കാലാമായി. ചങ്ങലകളായി ബന്ധിതയായിട്ടും അമ്മയെയും ഞങ്ങളേയും ഉപേക്ഷിച്ചു പോയ അച്ഛനോടു എന്നും വെറുപ്പു മാത്രമാണ്. അപ്പൂപ്പനാണെങ്കിൽ എണീക്കാൻ പോലും വയ്യ. അല്ലെങ്കിൽ സന്ധ്യാസമയത്ത് ചൂടു പലഹാരവുമായി എത്തുന്ന അപ്പൂപ്പനേയും നോക്കിയിരിക്കാറുണ്ട്. ഇന്നതുമില്ല. തനിച്ചായതുപോലെ....

ഏക ആശ്രയമായിരുന്നു സ്കൂൾ.ടീച്ചറുമാരുടെ കരുതലും കൂട്ടുകാരുടെ ഇണക്കവും പിണക്കവും കുസൃതിയുമെല്ലാം ഇന്ന് വല്ലാത്ത നൊമ്പരമാണ്. മുടിയിഴകളെ തലോടി വീശിയ കാറ്റിൽ വീണ്ടും എൻ്റെ മനസ്സ് എങ്ങോട്ടോ അലക്ഷ്യമായി പാറിപ്പറന്നതു ഞാൻ ശ്രദ്ധിച്ചു...

സൗരവ് എസ് കെ
4 എ എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ