(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാലക പഴുതിലൂടെ
ഉച്ചത്തെ ഊണിനു ശേഷം പുറം ജലാനയിലൂടെ ഞാൻ നോക്കി
മുറ്റത്തെ മാവിൻ ചില്ലകിടയിലൂടെ വിളറിയ സൂര്യൻ
അത് മുറ്റത്ത് ചിത്രം വരക്കുന്നു
എന്തു പറയാൻ എൻ്റെ പ്രതീക്ഷകളെല്ലാം നഷ്ടപെട്ടു
പെട്ടന്നുണ്ടായ മഹാമാരി
വീട്ടിലിരുത്തി എൻ്റെ മനസ്സ് മടുപ്പിച്ചു.
പുറത്തിറങ്ങാൻ പറ്റുനില്ല
ഒന്നു കളിക്കാൻ പറ്റുന്നില്ല
എന്തു ചെയ്യാൻ പഠനത്തിനിടയിൽ കിട്ടുന്ന രണ്ടു മാസ അവധികാലം
എല്ലാം നഷ്ടപെട്ടു
എന്തെല്ലാം പ്രതീക്ഷകളായിരുന്നു
അവധിക്കാലത്ത് കളിക്കണം
ബന്ധുവീട്ടിൽ പോകണം
എല്ലാം ഒരു പകർചവ്യാധി മൂലം നഷ്ടമായിരിക്കുന്നു
കഴിഞ്ഞ വർഷത്തെ അവധികാല അനുഭവങ്ങൾ എന്നെ വല്ലാതെ അലട്ടികൊണ്ടിരുന്നു
എന്നെ പോലെ തന്നെ എല്ലാ കുട്ടികളുടേയും അവസ്ഥ ഏതാണ്ട് ഇതുപോലെ തന്നെയായിരിക്കും
അങ്ങനെ ഒരു നിരാശയുടെ നീർചാലായി ഈ അവധികാലം
വൃദ്ധൻമാരേയും യുവാകാളേയും സന്തേഷിപ്പിക്കുന്ന വൈകുന്നേരം അങ്ങാടിയിലിരുന്നുള്ള വാർത്ത മാനവും ഇല്ലാതായി എല്ലാവരും വീട്ടിൽ തന്നെ
പുറത്തെ കളിയിടങ്ങളും
കളി ഉപകരണവും കാണുമ്പോൾ അത് ഒന്ന് എടുത്ത് ഉല്ലസിക്കുവാൻ മോഹമുദിക്കും.
പക്ഷേ എങ്ങനെ എടുക്കും എല്ലാവർക്കും പേടിയാണ് കൊറോണയെ
എപ്പോഴും സോപ്പിട്ട് കൈ കഴുകണമെന്ന നിർദേശം മനസ്സിന് ഒരു അസ്വസ്ഥത ഉളവാക്കി
കൂട്ടുകാരെ കാണുവാൻ പറ്റുനില്ല
എന്തിന് ഒന്നു പുഞ്ചരിക്കുവാൻ പോലും പറ്റുന്നില്ല
വീട്ടിനുള്ളിലേ ലോകം അതു ശെരിക്കുo അനുഭവിക്കുന്നുണ്ട് ഈ കാലഘട്ടത്തിൽ
എങ്കിലും ഒരു ചെറിയ സന്തോഷം വീട്ടിലെ അമ്മയാണ് എന്തെങ്കിലും പറഞ്ഞ് നേരം കളയാം
ഈ പകർചവ്യാധി മൂലം ക്ഷാമo വരുമെന്നുറപ്പായി
ഒരു ദിവസം രാവിലെ മുറ്റം അടിച്ചു വാരി കൊണ്ടിരുന്നപ്പോൾ വല്ലാത്ത ക്ഷീണം
ഞാൻ ഒരു മരചുവട്ടിലിരുന്നു'
കഴിഞ്ഞ വർഷത്തെ അവധികാല ഓർമ്മ എന്നെ അലട്ടി എന്തു രസമായിരുന്നു എന്തെല്ലാം കളിച്ചു
ഇതെല്ലാം നഷ്ടമായി കഴിഞ്ഞു
ആ എല്ലാം വിധി എല്ലാം അനുഭവിക്കണം
ഇതിനെല്ലാം കരണം മനുഷ്യനാണ്
പ്രകൃതി നയ ചൂഷ്ണം ചെയ്യുകയാണ് മനുഷ്യർ
പ്രകൃതിയെ കൊല്ലാക്കൊല ചെയ്യുകയലേ
പണ്ട് പകർചവ്യധികളൊകെ കുറവായിരുന്നു
എന്നാൽ ഇന്നു കൂടുനല്ലും
മനുഷ്യൻ ചെയ്തതിനെല്ലാം മനുഷ്യൻ തന്നെ അനുഭവികേണ്ടി വരും.
മനുഷ്യൻ്റെ കടന്നുകയറ്റത്തിനു പ്രകൃതിയുടെ തിരസ്കരണമായി എനിക്കു തോന്നി
ഇതെല്ലാം ആലോചിച്ച് ഞാൻ മയങ്ങി പോയി അതിഭയങ്കരമായ സ്വപ്നം കണ്ടു പ്രളയവും മഹാമാരിയും ഭൂകമ്പവും എല്ലാം ഒരിമിച്ചു വരുന്ന അവസ്ഥ
അപ്പോഴാണ് പെട്ടന്ന് എൻ്റെ അനുജൻ എന്നെ വിളിച്ചുണർത്തിയത്
മുറ്റത്ത് അപ്പോഴും സൂര്യപ്രകാശം ചിത്രം തീർത്തിരുന്നു.