എസ് എൻ ഡി പി എൽ പി സ്കൂൾ തിരുമേനി/അക്ഷരവൃക്ഷം/പരിസരശുചിത്വം

22:31, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13929 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം | color=3 }} <p>നമ്മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശുചിത്വം

നമ്മുടെ ജീവിതത്തിനും ആരോഗ്യത്തിനും പരിസര ശുചിത്വം അത്യാവശ്യമാണ് . വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ കൊതുകുകൾ വളർന്ന് പലതരത്തിലുള്ള രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ആഴ്ചയിൽ ഒരിക്കൽ ക്ലീനിംഗ് നടത്തി കൊതുകിന്റ ഉറവിടത്തെ നശിപ്പിക്കണം. ഫ്രിഡ്ജിന്റെ അടിയിലുള്ള ട്രെ , ചിരട്ട, ടയർ, കളിപ്പാട്ടങ്ങൾ, മുട്ടത്തോട്, പോലുള്ള സാധനങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് 'ഈഡിസ്' പോലുള്ള കൊതുകുകൾ വളർന്നാൽ ഡെങ്കിപനി പോലുള്ള മാരക രോഗങ്ങൾ വരും. കുളത്തിലും മറ്റും ഗപ്പി പോലുള്ള മത്സ്യങ്ങൾ വളർത്തുക. മാലിന്യങ്ങൾ വലിച്ചെറിയരുത്. എലികൾ വളർന്ന് എലിപ്പനിയും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. മലമൂത്ര വിസർജനം പൊതുസ്ഥലങ്ങളിൽ പാടില്ല. മഞ്ഞപ്പിത്തതിനു സാധ്യതയുണ്ട്. പ്ലാസ്റ്റിക് വലിച്ചെറിയുകയും കത്തിക്കുകയും ചെയ്താൽ ക്യാൻസർ പോലുള്ള രോഗങ്ങൾ വരും. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. ആരോഗ്യമുള്ള ജീവിതം സാധ്യമാക്കാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം.


ആര്യനന്ദ് V.A
2- A എസ്‌ . എൻ .ഡി .പി സ്കൂൾ തിരുമേനി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം