എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/ഉറ്റ ചങ്ങാതിമാർ
ഉറ്റ ചങ്ങാതിമാർ
ഒരു പാർക്കിലെ മാവിൻ ചുവട്ടിലാണ് കാവതി കാക്കയും, പാണ്ടൻ നായയും, കണ്ടൻ പൂച്ചയും താമസിക്കുന്നത്. മാവിൻ ചുവട്ടിൽ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന വലിയ ഒരു കുട്ടയുണ്ട്.ഇതിലെ ഭക്ഷണം കഴിച്ചാണ് മൂന്നു പേരും സുഖമായി ജീവിക്കുന്നത്. കൊറോണ എന്ന രോഗം വന്നതോടെ പാർക്കിൽ ആളുകൾ വരാതായി.പാർക്ക് അടച്ചു പൂട്ടി. അവർക്ക് ഭക്ഷണം കിട്ടാതായി.അവർ വിശന്നു തളർന്നു.പാർക്കിൻ്റെ തൊട്ടടുത്താണ് മനുവിൻ്റെ വീട്. മൂന്നു പേരും പാർക്കിൽ തളർന്നു കിടക്കുന്നത് മനു കണ്ടു. അവൻ അവരെ വീട്ടിലേക്ക് ക്ഷണിച്ചു. അവർ ഓടി വന്നു. മനു വയറു നിറയെ ഭക്ഷണം നൽകി. പാണ്ടൻ നായ മനുവിൻ്റെ വീടിൻ്റെ കാവൽക്കാരനായി. പൂച്ച മനുവിൻ്റെ വീട്ടിലെ എലികളെ പിടിക്കും.കാവതി കാക്ക പരിസരം വൃത്തിയാക്കും.അങ്ങനെ അവർ മനുവിൻ്റെ ഉറ്റ ചങ്ങാതിമാരായി മാറി.
|