ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി/അക്ഷരവൃക്ഷം/പ്രിയപ്പെട്ട ഡോക്ടർ

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47028 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രിയപ്പെട്ട ഡോക്ടർ


സർ,
ലോകമെങ്ങും കൊറോണാ മഹാമാരിയിൽ ഭയന്നു വിറങ്ങലിക്കുന്ന ഈ സന്ദർഭത്തിൽ ഒരു കത്ത് എഴുതുവാൻ എനിക്ക് പ്രചോദനമായത് ആനുകാലിക ലേഖനങ്ങൾ ആണ്. പൊതുജനങ്ങൾ ലോക്ക്ഡൗൺ ആയതിനാൽ പുറത്തിറങ്ങാതെ കഴിയുമ്പോൾ അങ്ങയെ പോലുള്ള ആരോഗ്യപ്രവർത്തകർ സ്വന്തം ജീവൻ പണയം വെച്ച് സമൂഹത്തിനുവേണ്ടി പോരാടുകയാണ്. താങ്കൾ ചെയ്യുന്ന സത്പ്രവർത്തികൾ എനിക്ക് സോഷ്യൽമീഡിയ മുഖേന അറിയാൻ സാധിച്ചു. താങ്കൾക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ആരോഗ്യ പ്രവർത്തകരെ പോലെതന്നെ കേരള പോലീസും കൊറോണ പ്രതിരോധത്തിനായി അതുല്യമായ സേവനങ്ങൾ ചെയ്യുന്നുണ്ട്. ഇന്ന് ലോകത്ത് കൊറോണ ബാധിതർ 34 ലക്ഷത്തിലധികമാണ് മരണനിരക്ക് രണ്ടു ലക്ഷത്തിൽ അധികവും. എന്നാൽ കേരളത്തിൽ മരണ നിരക്കും രോഗികളും കുറവാണ് അതിനു കാരണം ആരോഗ്യ കേരളത്തിലെ ഓരോ വ്യക്തികളുടെയും സംഘടനകളുടെയും കേരള പൊലീസിൻറെയും മറ്റും സഹകരണമാണ്. കൊറോണ മുക്തിക്കായി പ്രവർത്തിക്കുന്ന ഏവർക്കും ഒരു ബിഗ് സല്യൂട്ട് നൽകിക്കൊണ്ട്

സ്നേഹപൂർവ്വം
അമ്മു

ശ്രീപ്രദ എസ്
6 ജി ജി എച്ഛ് എസ് എസ് ബാലുശ്ശേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം