ഭൂമിതൻ മാറിടം കുത്തിപ്പിളർന്നു നാം തെളിനീരുറവകളൂറ്റി കുടിച്ചു നാം മതിവരാതി ന്നിൻ്റെ തണലുകൾ കൊയ്തു നാം പ്രതികാരമ രു താതെ സർവ്വം സഹിച്ചു നീ മക്കളുടെ വീരൻ പരാക്രമ മേറ്റ് വാങ്ങുമ്പോഴുമമ്മ നീ തേങ്ങിക്കരഞ്ഞില്ല പൊട്ടിത്തെറിച്ചില്ല ശാപവാക്കൊന്നു മേവാരി ചൊരിഞ്ഞീല ഇന്നിതാ ഭൂമിയിൽ അന്തകവിത്തിനെ പാകി വളർത്തുന്നു മാനുഷ ജന്മങ്ങൾ നീതിബോധത്തിൻ്റെ മറുതല കാണാതെ പാടുപെടുന്നൊരു ധീരരാം പോലീസും ആതുരാലയങ്ങളും നിപയും പ്രളയവുമായ് വന്നു തകർത്തപ്പോൾ ഒരു മ തൻ ശക്തിയാൽ തോല്ലിച്ചതും നമ്മൾ മതിവരാ ദുരന്തങ്ങളേല്പിച്ചു കോവിഡും ഇന്നിതാ നമ്മളെ ശിക്ഷിച്ചു തള്ളുന്നു ഒരു മയിലിതിനെയും തച്ചുതകർക്കണം പോരാടി വീര്യമാം' മണ്ണിനെ, മനസ്സിനെ, മനുജനെ, ഭൂമിയെ.... തിരികെപിടിച്ചിടാം
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത