ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/അയ്യോ ഇടി വരുന്നേ..........
അയ്യോ ഇടി വരുന്നേ..........
ശരിക്കും ഇടിയും മിന്നലും ഉണ്ടാകുന്നത് എങ്ങനെയാണ് എന്നറിയാമോ ? മേഘവും മേഘവും, മേഘവും ഭൂമിയും തമ്മിലോ ഉയർന്ന വോൾട്ടേജ് വ്യത്യാസം ഉണ്ടാകുമ്പോഴാണ് ഇടി മിന്നൽ രൂപം കൊള്ളുന്നത്. ഏകദേശം 30,000 ഡിഗ്രി സെൽഷ്യസ് വരെയാണ് മിന്നൽ സഞ്ചരിക്കുന്ന പാതയിലെ താപനില. അതുകൊണ്ട് തന്നെ മിന്നൽ കടന്ന് പോകുന്ന പാതയിലെ വായു അതിവേഗം ഉയർന്ന താപനിലയിൽ എത്തുകയും അതിവേഗം വികസിക്കുകയും ചെയ്യും. ശബ്‌ദത്തേക്കാൾ വേഗത്തിലാണ് ചൂടായ വായുവിന്റെ സഞ്ചാരം. ഈ വികാസത്തിന്റെ ഫലമായി സൃഷ്‌ടിക്കപ്പെടുന്ന തരംഗങ്ങളാണ് ഇടി ശബ്‌ദത്തിന് കാരണം. ഇടിയും മിന്നലും ഉണ്ടാവുന്നത് ഒരുമിച്ചാണ്. എന്നാൽ മിന്നൽ കണ്ടതിന് ശേഷം മാത്രമേ നമ്മള് ഇടി ശബ്‌ദം കേൾക്കാറുള്ളൂ. പ്രകാശം ശബ്‌ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതാണ് ഇതിന് കാരണം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം