ജി യു പി എസ് പാനിപ്ര/അക്ഷരവൃക്ഷം/ശാപം

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശാപം


അന്ന് ഞാൻ നിറഞ്ഞ പുഴ
തെളിഞ്ഞ പുഴ ഒഴുകുന്ന പുഴ
ഇന്ന് ഞാനോ വരണ്ട പുഴ
വിഷപ്പുഴ ഒഴുകാത്ത പുഴ!!!
അന്ന് ഞാൻ നിറമില്ലാ പ്രാണവായു
ശുദ്ധവായു കുളിർവായു
ഇന്ന് ഞാനോ കരി വായു
വിഷവായു ചൂടു വായു
അന്ന് ഞാൻ ഒരു പൂമരം
കാറ്റിലാടിയ പൂമരം
തണലു നൽകിയ പൂമരം
ഇന്ന് ഞാനോ
തലയൊടിഞ്ഞ മരം
ശിഖരമില്ലാ മരക്കുറ്റി
കാലം മാറിനാടിൻ കോലം മാറി
പുഴ ശപിച്ചു മരം ശപിച്ചു വായു ശപിച്ചു
പ്രളയം വന്നു മഹാമാരി വന്നൂ..
കൂട്ടിലായ് ജീവിതം!!
തിരികെ ചിന്തിക്കാൻ നേരമേറെയായി..
നേരമേറെയായി...

 

വൈഗ അജി
4A ജി യു പി എസ് പാനിപ്ര
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത