ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ ഒരുമയുടെ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobhanakumari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമയുടെ അതിജീവനം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമയുടെ അതിജീവനം

ഒറ്റ മനസ്സായി നാം ഏറ്റെടുക്കണം

അതിജീവനം എന്ന ഈ മാർഗത്തെ

സത്കർമ്മമായി കരുതീടണം

ഇതിനെ സഹജീവിയോടുള്ള കടമയായി

നാട്ടിൽ ഇറങ്ങേണ്ട, കൂട്ടം കൂടേണ്ട

കൈകൾ കഴുകിയും, മാസ്ക്കുകൾ ധരിച്ചും

നിയമപാലകരുടെ നിർദ്ദേശങ്ങൾ പാലിച്ചും

തുരത്തണം നാം ഈ മഹാമാരിയെ

കൊടുക്കണം നാം ആയിരം നന്ദികൾ

നമ്മെ കാക്കുന്ന ആരോഗ്യപ്രവർത്തകർക്ക്

അല്പദിനങ്ങൾ വീട്ടിൽ ഇരുന്നാൽ

ശിഷ്ടദിനങ്ങൾ ആഘോഷമാക്കാം
 

ശ്യാം സൂര്യ
9ബി വാവോട് എച്ച് എസ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത