പുത്തലം എൽ പി എസ്/അക്ഷരവൃക്ഷം/എന്തൊരു കഷ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്തൊരു കഷ്ടം

ഹായ് ഫ്രണ്ട്‌സ് ,

ഞാൻ ഒരു കൊറോണ കഥ പറയാം. ഈ കഥയിലെ കഥാപാത്രങ്ങൾ നിങ്ങൾക്ക് അറിയുന്നവരുമായി യാതൊരു ബന്ധവുമില്ല.

ഞാൻ കൊറോണ. നിക് നെയിം : കോവിഡ് വയസ്സ് : 19

ഏത് നശിച്ച സമയത്താണോ ഇവിടെ വരാൻ തോന്നിയത് എന്തൊരു ചെക്കിങ്ങും ടെസ്റ്റിങ്ങുമാണ് ഈ എയർപോർട്ടിൽ. ഇവിടെ വച്ചുതന്നെ പിടിക്കപ്പെട്ടാൽ തീർന്നു. ഏയ് അതിനുള്ള സാധ്യത കുറവാണ്. ഇവന്റെ ദേഹത്ത് കയറിക്കൂടിയിട്ട് അതികം ദിവസമായില്ലല്ലോ ഇയാൾ എയർപോർട്ടിൽ നിന്നും പുറത്തിറങ്ങുന്നതുവരെ ആർക്കും പിടികൊടുക്കാതെ ഇരിക്കാൻ പറ്റിയാൽ രക്ഷപ്പെട്ടു. എന്തായാലും ഇത്ര നേരത്തെ സ്വഭാവം കണ്ട് കാര്യങ്ങൾ എന്റെ അടുത്ത് നിൽക്കാനാ സാധ്യത.ഇത്രയധികം യാത്രക്കാരുണ്ടായിട്ടും ഈ എയർപോർട്ടിൽ നിന്നും ആരെയും എളുപ്പത്തിൽ പുറത്തേക്ക് വിടുന്നില്ലല്ലോ. ഇവന്മാരുടെ ക്ഷമ സമ്മതിക്കണം. ഭാഗ്യം ക്യുവിൽ രണ്ട് മൂന്ന് പേർ ശബ്ദമുണ്ടാക്കുന്നുണ്ട്. എനിക്ക് സമാധാനമായി ഇനി ഇവിടെ നിന്ന് വേഗം പോകാം എന്ന് കരുതി. എവിടുന്ന് ഒന്നും സംഭവിച്ചില്ല. അവർ വെറുതെ ഒന്ന് ചാടി നിർത്തി. ഇനി അടുത്ത ചെക്കിങ് ഞാൻ ഉള്ള ശരീരത്തിൽ ആണ്. എന്നെ പിടിച്ച് കൊടുക്കല്ലേ മോനെ. നന്നായി ഞാൻ കയറിയത് നല്ല ശരീരത്തിൽ ആണ്. ഇന്നലെ ഇവന്റെ അവിഞ്ഞ കോലം കണ്ടിട്ടാ ഇവന്റെ ശരീരത്തിൽ കയറിയത്. പക്ഷെ ഇവൻ ഞാൻ വിചാരിച്ചതിലും നാറിയാണ്. എയർപോർട്ടിൽ നിന്ന് ഒരു കാര്യവും ഇല്ലാതെ കള്ളങ്ങൾ പറയാൻ തുടങ്ങി. അപ്പോൾ എനിക്ക് മനസ്സിലായി ഇയാൾ ആളു കുറച്ച് തരികിടയാണെന്ന്. അപ്പോൾ ഞാൻ കരുതി കേരളത്തിലെ ജനങ്ങളൊക്കെ ഇങ്ങനെയാണെന്ന്. അതുകൊണ്ട് ഞാൻ കേരളത്തെ കാർന്നു തിന്നാൻ തുടങ്ങി. പക്ഷെ ഞാൻ കരുതിയതിലും നേരത്തെ അവർ എന്നെ തിരിച്ചറിഞ്ഞു. എന്നെ കൊല്ലാൻ നോക്കി. അപ്പോഴേക്കും ഞാൻ ഒരുപാട് പേരിലേക്ക് പടർന്നു. എന്നിട്ടും എനിക്ക് രക്ഷയില്ല. കേരളത്തിലെ വർഗ്ഗീയത പറയുന്നവർ പോലും ഒന്നിച്ചു നിന്ന് എന്നെ തുരത്തി.

മുഹമ്മദ് ഫർഹാൻ
5 പുത്തലം എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം