വിഷ്ണു വിലാസം യു പി എസ്/അക്ഷരവൃക്ഷം/ കുഞ്ഞിക്കിളിയുടെ വേവലാതി
കുഞ്ഞിക്കിളിയുടെ വേവലാതി
ഹായ് എന്ത് രസമാണ് ഇവിടെ പറന്നു നടക്കാൻ.ഈ മനുഷ്യരും അവർ പോകുന്ന വാഹനങ്ങളുമൊക്കെ കാണാനേയില്ലല്ലോ. എങ്ങും ഞങ്ങളുടെചിറകടി ശബ്ദം .ആ......എന്താ ഒരു മനോഹര ശബ്ദം ഓ അത് പുഴ ഒഴുകുന്നതാ....ഇതൊന്നും കേൾക്കാറേയില്ലല്ലോ.എന്തു പറ്റി എല്ലാവർക്കും.ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ലാ.ഞാനും കൂട്ടുകാരും ഇപ്പോൾ വളരെ സന്തോഷത്തിലാ.പക്ഷേ അതു വേണ്ട..... ഞങ്ങളെ പോലെ തന്നെ അല്ലെ അവരും.അവരും ഇവിടെ ജീവിക്കേണ്ടവരല്ലേ.അവരിവിടെ ഇല്ലെങ്കില് ഞങ്ങളെങ്ങനാ ഭക്ഷണം കഴിക്കുക...മനുഷ്യരെ രക്ഷിക്കണേ.
|