ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ്

കോവിഡ്

വ൯ ദുരന്തമായി ലോകം മുഴുവ൯
വിതച്ച ഈ ദുരന്തം
എത്രയോ ജീവനുകൾ പൊലി‍ഞ്ഞുപോയി
ഇനിയുമാ൪ക്കും വരാതിരിക്കാ൯ ഡോക്ട൪മാ൪ നമുക്ക് ദൈവങ്ങളായി
ആരോഗ്യപ്രവ൪ത്തക൪ കൈത്താങ്ങായി
കേരളമാകെ ഒന്നായി വീടുകളിൽ സുരക്ഷിതരായി
പോലീസുകാ൪ നമുക്കായി വിശ്രമമില്ലാതെ അലഞ്ഞു
സമയം പോകുവാ൯ ലോക്ഡൗൺ ദിനങ്ങൾ
കൃഷിക്കായി വിനിയോഗിച്ചു ‍ജനങ്ങൾ
ഇനിയുമീ ദുരന്തം വരാതിരിക്കാ൯ ഒന്നിച്ച് പ്രയത്നിക്കാം
                           ആദ൪ശ് എസ് , 6 ഏ


മഹാവിപത്തു് കൊറോണ

മഹാവിപത്തു് കൊറോണ


അമ്മേ ..... അമ്മേ ഞങ്ങൾക്കിപ്പോൾ അവധിക്കാലമല്ലേ
നമുക്കെല്ലാം ചേർന്നൊരു യാത്രകളെല്ലാം പോയി വന്നാലോ
വേണ്ട മോളെ ..എല്ലായിടവും ലോക്ഡൗണാണല്ലോ
അതിനാലിപ്പോൾ ആർക്കും തന്നെ പോകാൻ കഴിയില്ല
  
ലോക്ഡൗൺ എന്നാലെന്താണെന്നു പറയാമോ അമ്മേ
പറയു അമ്മേ വേഗം തന്നെ മോളറിയട്ടെ
മഹാവിപത്തായ് മാറിയ വൈറസ് ലോകമൊട്ടാകെ
പടരും കാര്യം നാമെല്ലാം അറിഞ്ഞതാണല്ലോ

ആ വൈറസിനെ തുരത്തുവാനായ് നാമെല്ലാരും
വീട്ടിൽ തന്നെ കഴിയണമെന്നത് ആവശ്യമാണല്ലോ
മോളെ അതിനായ് നമ്മുടെ സർക്കാരിൻ
വിജയ കരുതൽ സമ്പൂർണ്ണ അടച്ചിടലാണല്ലോ

അത് കൂടാതെ വ്യക്തിശുചിത്വം പാലിച്ചീടേണം
ഇടയ്ക്കിടയ്ക്ക് കൈകൾ നന്നായ് വൃത്തിയാക്കേണം
മുഖാവരണം ധരിച്ചിടേണം എന്നും എപ്പോഴും
കൊറോണ എന്ന മഹാവിപത്തിനെ തുരത്തുവാനായ്


വൈഗ സുജിത് ,
3A ,GUPSനെടുമ്പ്രക്കാട്