യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര/അക്ഷരവൃക്ഷം/എന്റെ നാട്

18:52, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Uhssmambra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്

 
ഏറെപ്പഴകിയ ക്ഷേത്രമുണ്ട്

പള്ളിയും മസ്ജീദും വേറെയുണ്ട്.

നാനാ മതസ്തരും ഏറെയുണ്ട്

ഏകത്യഭാവവുമേറെയുണ്ട്.


മേളപ്പെരുക്കത്തിൻ നാദമുണ്ട് ,

മേളകൾ കാണുവാനാളുമുണ്ട്.

മേടം പുലർന്നാൽ കൈനീട്ടമുണ്ട്

മേനി പറച്ചിലും ഞങ്ങൾക്കുമുണ്ട്.


ചേലൊത്ത പെൺകൊടിമാരുമുണ്ട്,

ചേറിലായ് താമരപ്പൂക്കളുണ്ട്,

ചേരിതിരിവുകളേറെയുണ്ട്,

ചേർച്ചയും വേഗത്തിലാകുന്നുണ്ട്.


ചേലെഴും നാടാണിതെന്റെ നാട്,

ശാലീന ഭംഗി നിറഞ്ഞ നാട്

നാടെന്റെ നാടിതു നല്ല നാട്

നാണം കുണുങ്ങിയാം 'എന്റെ നാട് '