(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം
ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം
കൊറോണ വ്യാധിയെ തടയാൻ
രോഗപ്രതിരോധം ചെയ്യാൻ
കൈകൾ നന്നായ് കഴുകി വൃത്തിയാക്കീടൂ
ഓ തിത്തിത്താരാ തിത്തിത്തെയ് ...........
തുമ്മൽ, ചുമ വരുന്നേരം
തൂവാല കൊണ്ടു മുഖം മൂടൂ
പുറത്തിറങ്ങുന്നേരം മാസ്കുും ധരിക്കൂ
ഓ തിത്തിത്താരാ തിത്തിത്തെയ്.........
പരസ്പരം നാമെല്ലാരും
നിശ്ചിത അകലം പാലിക്കേണം
അകന്നിരുന്നു നമ്മൾ ഒരുമിക്കേണം
ഓ തിത്തിത്താരാ തിത്തിത്തെയ് ......
പരിസരം ശുചിയാക്കൂ
വ്യക്തി ശുചിത്വം പാലിച്ചീടൂ
പ്രകൃതിയെ സംരക്ഷിച്ച് ജീവൻ നിലനിർത്തൂ
ഓ തിത്തിത്തിരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം.