പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമ്മുക്കി ദുരന്തത്തി നലയടികളിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടാം സ്നേഹ സന്ദർശനം നമ്മുക്കൊഴിവാക്കീടാം ഹസ്തദാനം അൽപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരുപേണ കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെയാണന്നു ആരോഗ്യ രക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറീടാം ഭയക്കാതെ ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മയ്ക്കുവേണ്ടി
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം