ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്/അക്ഷരവൃക്ഷം/ ആരോഗ്യം
ആരോഗ്യം
രോഗങ്ങളില്ലാത്ത അവസ്ഥയാണ് ആരോഗ്യ മുള്ളത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പരിസ്ഥിതി ആരോഗ്യത്തിന് പ്രധാനമായ ഘടകങ്ങളിൽ ഒന്നാണ്. പരിസ്ഥിയെ ദൗതിക പരിസ്ഥിതി, സാമൂഹ്യ പരിസ്ഥിതി, ജൈവ പരിസ്ഥിതി എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. രോഗാവസ്ഥക്കുള്ള കാരണങ്ങൾ പലതകാം രോഗാണുക്കൾ പരാദങ്ങൾ എന്നിവയുടെ ആക്രമണം പോഷകക്കുറവ്, അമിത ആഹാരം എന്നിവ കൂടാതെ ആഹാരത്തിൽ നിന്ന് ലഭിക്കുന്ന ചില ഘടകങ്ങൾ കൂടുതലായി ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടി രോഗാവസ്ഥ ഉണ്ടാക്കാം. വ്യായാമ കുറവ് കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം. സുരക്ഷിതമല്ലാത്ത തൊഴിൽ, അമിത മാനസ്സിക സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവ രോഗാവസ്ഥയായി മാറാം പാരമ്പര്യമായും രോഗങ്ങൾ ഉണ്ടാവാം.തെറ്റായ ചിക്കിത്സ മൂലം രോഗാ വസ്ഥ സൃഷ്ടിക്കപ്പെടും. മരുന്നുകളുടെ കുറവ് കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം. അപകടകങ്ങൾ, അതിക്രമങ്ങൾ എന്നിവ കൊണ്ടും മാകാം രോഗാവസ്ഥ. മലീനീകരണം രോഗാ വസ്ഥയിലേക്ക് നയിക്കാം. ശരീരത്തിൻ്റെ സ്വഭാവിക പ്രവർത്തനങ്ങൾ ശരീയായി നടക്കുകയും വ്യക്തിക്ക് ശാരീരിക മാനസ്സിക സാമൂഹിക സുഖാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്നതിനെയാണ് ആരോഗ്യം എന്ന് പറയുന്നത്.
|