(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്ന മഹാമാരി
മഹാമാരിയാം ഭീതി പരത്തുന്ന കൊറോണ
ഉത്ഭവമെവിടെയെന്നറിയില്ലയെങ്കിലും
ലോകത്തെ ഒന്നാകെ കാർന്നു തിന്നു ,
അതിർത്തികൾ തകർത്തു ആളിപ്പടരുന്നു
ലോകരാജ്യങ്ങൾ വിറച്ച് ,മനുഷ്യനെ ശ്വാസം മുട്ടിച്ച്
മനുഷ്യരിലൂടെ മനുഷ്യരിലേക്ക് പകരുന്ന
കോറോണയെ കെട്ടുകെട്ടിച്ച് ലോകത്തിനു -
മാതൃകയാവാൻ പരിശ്രമിക്കുന്നു കൊച്ചു കേരളം
കണ്ണിമചിമ്മാതെ വെളിച്ചം നൽകുന്ന കെ.എസ്.ഇ.ബി ,
വെയിലത്തും മഴയത്തും കാവൽ നൽകുന്ന പോലീസ്
ഒരുമയോടെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരും
ഒരുമിച്ചു നിൽക്കുന്ന കേരള സർക്കാർ
അഭിമാനിക്ക നാം...കേരളീയർ
ഒരുമയോടെ പ്രവർത്തിക്കാം പ്രതിരോധിക്കാം
നിർദേശങ്ങൾ പാലിച്ചും അകലം പാലിച്ചും
അകറ്റി നിർത്താം കോവിഡ് എന്ന മഹാമാരിയെ .