കെ എസ് യു പി എസ് തൊട്ടിപ്പാൾ/അക്ഷരവൃക്ഷം/അമ്മയുടെ വാക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയുടെ വാക്ക്

ഒരിടത്ത് ദീപു എന്ന കുട്ടിയുെ അവന്റെ അമ്മയും താമസിച്ചിരുന്നു. ദീപുവിന് ഒരു നല്ലകൂട്ടുകാരൻ ഉണ്ടായിരുന്നു.അവന്റ പേരാണ് രംഗൻ രംഗനെന്നും ദീപുവിന്റെവീട്ടിൽ കളിക്കാനായി വരുമായിരുന്നു.ദീപുവിന്റെ വീട്ടുമുറ്റത്ത് നിറയെ മാമ്പഴമുള്ള ഒരു പചക്കരമാവ് ഉണ്ടായിരുന്നു അതിന്റെ ചോട്ടിലായിരുന്നു രണ്ടു പേരുടെയും കളി. ഓരോകാറ്റ് വീശുമ്പോഴും മാമ്പഴങ്ങൾ താഴത്ത് വീഴം. കിളികൾകൊത്തിയ മാമ്പഴങ്ങൾ എടുത്ത് തിന്നെരുതെന്ന് ദീപുവിന്റ അമ്മ അവനോട് എപ്പോഴും പറയമായിരുന്നു.പക്ഷെ അവനത് കേൾക്കാറില്ല. ഒരുദിവസം രാത്രിയായപ്പോൾ ദീപുവിന് നല്ല ശർദി അമ്മ വേഗം അവനെ ആശുപത്രിയിൽ കൊണ്ടുപോയി.ഡോക്ടർ അവനെ പരിശോദിച്ച് മരുന്ന്കൊടുത്തുവിട്ടു. മരുന്ന് കഴിച്ചീട്ടും മാറാതായപ്പോൾ അമ്മ വീണ്ടും അവനെ ഡോക്ടറെ കാണിച്ചു.അപ്പോൾ ഡോക്ടർ എന്താണ് ദീപുകഴിച്ചതെന്ന് ചോദിച്ചു.അപ്പോഴാണ് കിളികൾ കൊത്തിയ മാമ്പഴവും അവൻ തിന്നാറുണ്ടന്ന് പറഞ്ഞു.അതുകേട്ട് ഡോക്ടർ അവനെ വഴക്ക്പറഞ്ഞു അപ്പോഴാണ് അവന് അമ്മ വഴക്ക് പറഞ്ഞിരുന്നതിന്റെ കാര്യം മനസിലായത് പിന്നീടൊരിക്കലും അവൻ അമ്മ പറഞത് കേൾക്കാതിരുന്നീട്ടില്ല

DEEPTA KRISHNAKUMAR
3A കെ എസ് യു പി എസ് തൊട്ടിപ്പാൾ
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ