എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണയുടെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RenjithRemya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയുടെ സങ്കടം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയുടെ സങ്കടം

ഞങ്ങൾ ചൈനയിൽ നിന്നും വന്നത് തെറ്റായിപ്പോയി അല്ലേ? ഞങ്ങളെക്കൊണ്ടാവും വിധം അവിടെയൊക്കെ രോഗം പടർത്തിയിട്ടേ കേരളത്തിലേക്കൊക്കെ വന്നിട്ടുള്ളൂ. ഞങ്ങൾ വിമാനമിറങ്ങിയെന്നറിഞ്ഞപ്പോഴേക്കും നിങ്ങൾ വണ്ടികളും റോഡുകളും കടകളുമെല്ലാം ലോക്കിട്ടു. പുറത്ത് നടക്കുന്ന ഞങ്ങൾ വല്ലവരുടേം അടുത്തേക്ക് നീങ്ങുമ്പോഴേക്കും പോലീസുകാർ ആട്ടിയോടിക്കുന്നു. നിങ്ങൾ പുറത്തിറങ്ങാതിരുന്നാൽ ഞങ്ങളുടെ പണി പോകും മക്കളേ ...... ഞങ്ങളും ഒരു യോഗം ചേരുന്നുണ്ട്. എന്നിട്ടു വേണം ജന്മനാടായ വുഹാനിലേക്കൊന്നു തിരിച്ചു പോകാൻ. യാത്രക്കായി വല്ല വിമാനവും കിട്ടുമോ? ലോക്ക് ഡൗൺ അല്ലേ?

ആയിഷ മുബീന
4A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ