എച്ച് എസ്സ് രാമമംഗലം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsramamangalam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

രോഗപ്രതിരോധം എന്നാൽ രോഗം വരാതെ നോക്കുക. നിങ്ങൾ ചെറിയ കുട്ടികളായിരിക്കുമ്പോൾ ആശുപത്രിയിൽ പോയി അച്ചു കുത്തിയത് ഓർമ്മിക്കുന്നു ഉണ്ടോ? അതായത് ചില രോഗങ്ങൾക്ക് പ്രതിരോധകുത്തിവയ്പ്പ് ഉണ്ട്. എല്ലാ രോഗങ്ങൾക്കും പ്രതിരോധകുത്തിവയ്പ്പ് ഇല്ല. രോഗം വന്നാൽ മരുന്ന് കഴിക്കേണ്ട അസുഖങ്ങളും ഉണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ. നിങ്ങൾ ചെറിയ കുട്ടികളായിരുന്നപ്പോൾ പ്രതിരോധത്തിനുള്ള തുള്ളിമരുന്ന്( പോളിയോ) കുടിച്ചത് ഓർമ്മയില്ലേ. അതുപോലെ റ്റിറ്റി എടുത്തതും മറന്നോ. പ്രതിരോധ മരുന്നു കൊണ്ട് പല അസുഖങ്ങളും ഇല്ലാതായി.  രോഗത്തെ പ്രതിരോധിക്കാൻ ഒന്നാമതായി വേണ്ടത് പോഷകാഹാരം ആണ്. നമ്മുടെ ശരീര വളർച്ചക്ക് ആവശ്യമായ പോഷകം നിറഞ്ഞ ആഹാരം കഴിക്കണം. നമ്മൾ നമ്മുടെ ശരീരം വളരെ വൃത്തിയായി സൂക്ഷിക്കണം. എന്ന തേച്ചു കുളിക്കണം എന്ന് അമ്മ പറയാറില്ലേ. പ്രായമായി വരുംതോറും പുറത്തുനിന്ന് ഭക്ഷണം കഴിക്കേണ്ട ആവശ്യം വരും അതു നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് നമ്മൾ അറിഞ്ഞിരിക്കണം. നമ്മൾ കഴിക്കുന്ന ആഹാരത്തിന് നമ്മുടെ ആരോഗ്യത്തിൽ വളരെ സ്ഥാനമുണ്ട് അതു നമ്മൾ അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ രോഗപ്രതിരോധശക്തി ഉണ്ടാകുകയുള്ളൂ.

കൃഷ്ണ ബി അരവിന്ദ്
9 B എച്ച് എസ് രാമമംഗലം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം