എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കൊറോണ
എന്റെ പേര് കൊറോണ. മനുഷ്യനിലും മൃഗങ്ങളിലും രോഗം പരത്തുന്ന വില്ലൻ. ചൈനയിലെ വുഹാനിലാണ് ജനനം. നാലു മാസം കൊണ്ട് അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ടത്തിലും ഞാൻ എത്തികഴിഞ്ഞു. എന്നെ കാണുന്നത് പോലെയാണ് എന്റെ പേരും 'കൊറോണ '(കിരീടം )എന്നർത്ഥം. എത്ര വലിയ പരീക്ഷകൾ വരെ ഞാൻ കാരണം മാറ്റി. Kovid 19 എന്നും സാർസ് - kovid 2 എന്നും ഞാൻ അറിയപ്പെടുന്നു. ലോകത്തെ കോടിക്കണക്കിന് ആൾക്കാരെ ആഴ്ചകളോളം വീട്ടിലിരുത്തി. ഇതുവരെ ഞാൻ പടർത്തിയ രോഗത്തിൽ എത്രയോ ലക്ഷം പേർ മരിച്ചു. അതിന്മേൽ പതിന്മടങ്ങ് പേർ ചികിത്സയിൽ കഴിയുന്നു. ഷേക്ഹാൻഡ് സംവിധാനം ഞാൻ വ്യാപിക്കും എന്ന കാരണത്താൽ നിർത്തുകയും പകരം "നമസ്തേ "എന്ന ഭാരതശൈലി ലോകം ഏറ്റെടുക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ ആയാലും കുറെ നല്ല പ്രവർത്തികളൊക്കെ ഞാൻ ചെയ്തിട്ടുണ്ട് കേട്ടോ....... ജനങ്ങൾ വീട്ടിനുള്ളിൽ ആയതിനാൽ മലിനീകരണം, ആക്രമങ്ങൾ എന്നിവയൊക്കെ കുറഞ്ഞു. മദ്യം, മയക്കുമരുന്ന് പോലുള്ള ലഹരി ഇല്ലാതെയും ജീവിക്കാൻ സാധിക്കും എന്ന് മനുഷ്യനെ ബോധ്യമാക്കാൻ സാധിച്ചു. സാനീടൈസർ, ഹാൻഡ് വാഷ്, മാസ്ക് പോലുള്ളവ ഉപയോഗിക്കാൻ തുടങ്ങി. വ്യക്തി ശുചിത്വം പാലിക്കുന്നു, എന്നെ തുരത്താനാന്നെങ്കിലും ജനങ്ങളെലാം ഒറ്റകെട്ടായി മാറുന്നു. ഇനി ഇതിൽപരം എന്തുവേണം എനിക്ക്. ഒരു മനുഷ്യയൂസ് വിചാരിച്ചാൽ നടക്കാത്ത കാര്യംങൾ കുറച്ചു നാളുകൾക്കുളിൽ ഞാൻ ചെയ്തില്ലേ. ഭൂമി മുതൽ അന്തരീക്ഷo വരെ ശുദ്ധമായില്ലേ. തിരക്കുപിടിച്ച സമൂഹത്തിൽനിന്നും പ്രകൃതിയെ അറിയാനും, പ്രകൃതിക്കൊപ്പം നിന്ന് പ്രകൃതി സൗഹൃദവസ്തുക്കൾ ഉപയോഗിച്ച് കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ ഞാൻ അവസരം നൽകിയില്ലേ...... എനിക്കിപ്പോൾ ഒരേയൊരു ഭയമേ ഉള്ളൂ. എന്റെ വിനാശമല്ല അത്, മറിച്ച് എന്റെ വിനാശത്തിലൂടെ ഇവിടെ പുനഃസ്ഥാപിക്കപ്പെടുന്ന സ്വാതന്ത്ര്യത്തെയാണ്. ആ സ്വാതന്ത്ര്യത്തെ മനുഷ്യർ ഒരിക്കലും ദുരുപയോഗം ചെയ്യാതിരിക്കട്ടെ, എന്നെപ്പോലെ മറ്റൊരു മാരകമായ രോഗാണു ഈ സുന്ദരമായ പ്രകൃതിക്കു ഭീഷണിയായി വരാതിരിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ