ലക്കീടീ

Schoolwiki സംരംഭത്തിൽ നിന്ന്
16:34, 29 ഏപ്രിൽ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ssohslakkidi (സംവാദം | സംഭാവനകൾ)

പ്രമാണം:200296.jpg ലക്കിടി എന്നും അറിയപ്പെടുന്ന കിള്ളിക്കുറിശ്ശിമംഗലം കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിന് 8 കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ്. നിള (ഭാരതപ്പുഴ) കിള്ളിക്കുറിശ്ശിമംഗലത്തിന്റെ തെക്കേ അതിരിലൂടെ ഒഴുകുന്നു. ഗ്രാമത്തിലുള്ള പ്രശസ്തമായ ശ്രീ കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രത്തില്‍ നിന്നാണ് കിള്ളിക്കുറിശ്ശിമംഗലത്തിന് പേരുലഭിച്ചത്. പുരാതനമായ ഈ ക്ഷേത്രം നിര്‍മ്മിച്ചത് ‘’ശ്രീ ശുക ബ്രഹ്മര്‍ഷി’‘യാണെന്നാണ് പുരാണം. മലയാളത്തിലെ പ്രശസ്ത സരസകവിയും ഓട്ടംതുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലമാണ് കിള്ളിക്കുറിശ്ശിമംഗലം. കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച കലക്കത്തുഭവനം ഇന്ന് കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള ഒരു സാംസ്കാരിക കേന്ദ്രമാണ്. കുഞ്ചന്‍ നമ്പ്യാരുടെ ഓര്‍മ്മക്കായി സ്ഥാപിച്ച കുഞ്ചന്‍ സ്മാരക വായനശാല എന്ന ഒരു വായനശാലയും ഇവിടെ ഉണ്ട്. പ്രശസ്ത കൂടിയാട്ടം, ചാക്യാര്‍കൂത്ത് കലാകാരനും നാട്യശാസ്ത്ര വിശാരദനുമായിരുന്ന ‘’നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ ഗുരു മാണി മാധവ ചാക്യാര്‍‘’ ഇവിടെ ജീവിച്ചിരുന്നു. ഭാവാഭിനയത്തിന്റെ ആചാര്യനായിരുന്നു അദ്ദേഹം. കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രത്തിന്റെ അടുത്താണ് അദ്ദേഹത്തിന്റെ ഭവനം. പ്രശസ്ത സംസ്കൃത പണ്ഡിതനായിരുന്ന ‘’‘കൊപ്പത്ത് അച്യുതപ്പൊതുവാള്‍’‘’ മഹാദേവ ക്ഷേത്രത്തിനടുത്ത് ജീവിച്ചിരുന്നു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഉള്ള ശ്രീ ശങ്കര ഓറിയന്റല്‍ ഹൈസ്കൂള്‍ കിള്ളിക്കുറിശ്ശിമംഗലത്തെ ഏറ്റവും പുരാതനമായ വിദ്യാലയമാണ്. പ്രശസ്ത സംസ്കൃത പണ്ഡിതനായ പണ്ഡിതരത്നം ‘’‘പശേടത്ത് ശങ്കരന്‍ നമ്പൂതിരിപ്പാട്’‘’ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. കേരളത്തില്‍ സംസ്കൃതം പ്രാധമിക വിഷയമായുള്ള ആറു വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത്

"https://schoolwiki.in/index.php?title=ലക്കീടീ&oldid=92863" എന്ന താളിൽനിന്ന് ശേഖരിച്ചത്